Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാജസ്ഥാനിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ സ്ഥിരമായി കിട്ടിയത് പച്ചക്കറി വിഭങ്ങൾ; പക്ഷിയെ പിടികൂടി പാചകം ചെയ്തതോടെ അറസ്റ്റിലായത് അഞ്ച് ഇതരസംസ്ഥാന തൊഴിലാളികൾ

രാജസ്ഥാനിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ സ്ഥിരമായി കിട്ടിയത് പച്ചക്കറി വിഭങ്ങൾ; പക്ഷിയെ പിടികൂടി പാചകം ചെയ്തതോടെ അറസ്റ്റിലായത് അഞ്ച് ഇതരസംസ്ഥാന തൊഴിലാളികൾ

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: പക്ഷിയെ കൊന്ന് പാകം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുന്ന അഞ്ച് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായി. രാജസ്ഥാനിലെ ജയ്സൽമേർ ജില്ലയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മധ്യപ്രദേശ് സ്വദേശികളായ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആരോഗ്യപ്രവർത്തകരോട് തട്ടിക്കയറിയതിനും പക്ഷിയെ കൊന്ന് പാകം ചെയ്യാൻ ശ്രമിച്ചതിന് വന്യജീവി സംരക്ഷണ നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂർ 3 വിഭാഗത്തിൽപ്പെടുന്ന ഫ്രാങ്ക്ളിൻ പക്ഷിയെയാണ് അഞ്ചുപേർ ചേർന്ന് കൊന്നതെന്നും പൊലീസ് അറിയിച്ചു.

അതേസമയം, ക്വാറന്റൈൻ കേന്ദ്രത്തിലെ പച്ചക്കറി ഭക്ഷണം മടുത്തിട്ടാണ് പക്ഷിയെ കൊന്ന് കഴിക്കാൻ ശ്രമിച്ചതെന്നാണ് പ്രതികളുടെ വാദം. ഇവർ പക്ഷിയെ പാകം ചെയ്യാൻ ശ്രമിക്കുന്നത് കണ്ട് ക്വാറന്റൈൻ കേന്ദ്രമായ സ്‌കൂളിലെ അദ്ധ്യാപകൻ തടയാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇവർ അദ്ധ്യാപകനെ വടി കൊണ്ട് അടിച്ചോടിച്ചു. തുടർന്നാണ് അദ്ധ്യാപകൻ പൊലീസിൽ വിവരമറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP