Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കമ്പനിയുടെ പണം അപഹരിച്ചത് തൊഴിലുടമയോട് പ്രതികാരം ചെയ്യാൻ; 10 ലക്ഷം രൂപ അടിച്ചുമാറ്റിയ ജീവനക്കാരൻ അറസ്റ്റിൽ

കമ്പനിയുടെ പണം അപഹരിച്ചത് തൊഴിലുടമയോട് പ്രതികാരം ചെയ്യാൻ; 10 ലക്ഷം രൂപ അടിച്ചുമാറ്റിയ ജീവനക്കാരൻ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദീർഘകാലമായി ജോലി ചെയ്തിട്ടും ശമ്പള വർധനവില്ല. പരസ്യമായി അപമാനിക്കുക കൂടി ചെയ്തതോടെ പക വളർന്ന ജീവനക്കാരൻ കമ്പനിയിൽ നിന്നും അപഹരിച്ചത് 10 ലക്ഷം രൂപ. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് കാര്യങ്ങൾ നടന്നെങ്കിലും പൊലീസിന്റെ ചോദ്യം ചെയ്യലിൽ എല്ലാം തുറന്നുപറയുകയായിരുന്നു യുവാവ്. ഡൽഹിയിലെ ഒരു നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന വിജയ് പ്രതാപ് ദീക്ഷിതാണ് 10 ലക്ഷം രൂപ മോഷ്ടിച്ചത്.

പണം മോഷണം പോയകാര്യം ഇയാൾ തന്നെയാണ് പൊലീസിൽ വിളിച്ചറിയിച്ചത്. ബാര പുള്ള ഫ്‌ളൈ ഓവറിനടുത്ത് വെച്ച് ചിലർ പണം അപഹരിച്ചു എന്ന് ഓഗസ്റ്റ് 13നാണ് ദീക്ഷിത് പൊലീസിനെ വിളിച്ചറിയിക്കുന്നത്. ഉച്ചയ്ക്ക് 1.30 ഓടെ തൊഴിലുടമ നിതിനിൽ നിന്ന് രണ്ട് ലക്ഷം രൂപയും 10 ലക്ഷം രൂപയുടെ ചെക്കും ശേഖരിച്ചുവെന്നും കമ്പനി മാനേജർ രമേശ് ഭാട്ടിയയ്ക്ക് പണം കൈമാറിയെന്നും ദീക്ഷിത് പൊലീസിനോട് പറഞ്ഞു. ചെക്ക് കൈമാറിക്കിട്ടിയ പണം ഫ്‌ളൈ ഓവറിനടുത്തുവെച്ച് ചിലർ തട്ടിയെടുത്തെന്നാണ് ദീക്ഷിത് പൊലീസിനോട് പറഞ്ഞത്.

ദീക്ഷിത് നൽകിയ പരാതി പ്രകാരം പൊലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. ദീക്ഷിതിന്റെ മൊഴികളിൽ വൈരുദ്ധ്യം കണ്ടതിനെ തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ദീക്ഷിത് കുറ്റം സമ്മതിച്ചത്. ചോദ്യം ചെയ്യലിൽ തൊഴിലുടമയോട് പ്രതികാരം ചെയ്യാനാണ് മോഷണം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചു.

വളരെക്കാലമായി ജോലി ചെയ്യുകയാണെങ്കിലും ദീക്ഷിതിന് തൊഴിലുടമ ശമ്പളം കൂട്ടിനൽകിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഒരിക്കൽ, തൊഴിലുടമ പരസ്യമായി മർദ്ദിക്കുകയും ഇറക്കിവിടുകയും ചെയ്തു. പ്രതികാരമായി, കമ്പനിയിൽനിന്ന് പണം തട്ടിയെടുക്കാൻ ഇയാൾ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP