Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

'പെൺകുട്ടികൾക്ക് മൊബൈൽഫോൺ നൽകരുത്; ആൺകുട്ടികളുമായി മണിക്കൂറുകളോളം സംസാരിക്കുകയും പിന്നെ ഒളിച്ചോടിപ്പോകുകയും ചെയ്യും': യുപിയിൽ ബലാത്സംഗങ്ങൾ വർദ്ധിക്കുന്നതിന് കാരണം കണ്ടെത്തി വനിതാ കമ്മീഷൻ അംഗം

'പെൺകുട്ടികൾക്ക് മൊബൈൽഫോൺ നൽകരുത്; ആൺകുട്ടികളുമായി മണിക്കൂറുകളോളം സംസാരിക്കുകയും പിന്നെ ഒളിച്ചോടിപ്പോകുകയും ചെയ്യും': യുപിയിൽ ബലാത്സംഗങ്ങൾ വർദ്ധിക്കുന്നതിന് കാരണം കണ്ടെത്തി വനിതാ കമ്മീഷൻ അംഗം

മറുനാടൻ മലയാളി ബ്യൂറോ

ലക്നൗ: പെൺകുട്ടികളുടെ മൊബൈൽ ദുരുപയോഗമാണ് സംസ്ഥാനത്ത് ബലാൽസംഗങ്ങൾ വർദ്ധിക്കുന്നതിന് പ്രധാന കാരണമെന്ന് യുപി വനിതാ കമ്മീഷൻ അംഗം. 'പെൺകുട്ടികൾക്ക് മൊബൈൽഫോണൊന്നും നൽകാൻ പാടില്ല. അവർ അതിലൂടെ ആൺകുട്ടികളുമായി മണിക്കൂറുകളോളം സംസാരിക്കുകയും പിന്നെ ഒളിച്ചോടിപ്പോകുകയും ചെയ്യും' മീനാകുമാരി പറഞ്ഞു.അലിഗഡിൽ സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിനിടെയാണ് മീനാകുമാരിയുടെ ഈ വിവാദ പരാമർശം.

'പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ വീട്ടുകാർ പരിശോധിക്കുന്നില്ല. അവർ അതിനെക്കുറിച്ച് ബോധവാന്മാരല്ല' മീനാകുമാരി പറയുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് അച്ഛനമ്മമാർ പ്രത്യേകിച്ച് അമ്മമാർ ശ്രദ്ധാലുക്കളാകണമെന്ന് മീനാകുമാരി പറഞ്ഞു. വലിയ ഉത്തരവാദിത്വമാണ് അമ്മമാർക്കുള്ളതെന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ സമൂഹവും ഗൗരവത്തോടെ കാണണമെന്നും അവർ ഉപദേശിച്ചു.

എന്നാൽ മീനാകുമാരിയുടെ അഭിപ്രായങ്ങൾ യു.പി വനിതാ കമ്മീഷൻ വൈസ് ചെയപേഴ്സൻ അഞ്ജു ചൗധരി തള്ളി. മൊബൈൽ ഫോൺ എടുത്തുമാറ്റുകയല്ല അതിക്രമങ്ങൾ തടയാനുള്ള മാർഗമെന്ന് അവർ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP