Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദ്യാർത്ഥികളെ ഇതരസംസ്ഥാനത്തുനിന്ന് തിരിച്ചെത്തിക്കുന്ന സർക്കാരിന് കുടിയേറ്റത്തൊഴിലാളികളുടെ പലായനത്തെ എങ്ങനെ തടയാൻ കഴിയും എന്ന് നിതീഷ് കുമാർ; രാജസ്ഥാനിൽ കുടുങ്ങിപ്പോയ ഉത്തർപ്രദേശ് വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാനുള്ള യോ​ഗി ആദിത്യനാഥിന്റെ നീക്കം വിവാദ​മാകുന്നത് ഇങ്ങനെ

വിദ്യാർത്ഥികളെ ഇതരസംസ്ഥാനത്തുനിന്ന് തിരിച്ചെത്തിക്കുന്ന സർക്കാരിന് കുടിയേറ്റത്തൊഴിലാളികളുടെ പലായനത്തെ എങ്ങനെ തടയാൻ കഴിയും എന്ന് നിതീഷ് കുമാർ; രാജസ്ഥാനിൽ കുടുങ്ങിപ്പോയ ഉത്തർപ്രദേശ് വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാനുള്ള യോ​ഗി ആദിത്യനാഥിന്റെ നീക്കം വിവാദ​മാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: ലോക് ഡൗണിനെ തുടർന്ന് രാജസ്ഥാനിൽ കുടുങ്ങിപ്പോയ ഉത്തർപ്രദേശ് സ്വദേശികളായ വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ യുപി സർക്കാർ 200 ബസുകൾ അയക്കാനുള്ള നീക്കം എതിർത്ത് ബീഹാർ. യുപിയുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശവുമായി ബിഹാർ മുഖ്യമന്ത്രിയും ബിജെപിയുടെ സഖ്യകക്ഷി നേതാവുമായ നിതീഷ് കുമാർ രംഗത്തെത്തി. ബസ്സുകൾ അയയ്ക്കാനുള്ള നീക്കം കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെ ദുർബപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ബിഹാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.

മത്സരപ്പരീക്ഷകൾക്കുവേണ്ടി പരിശീലനം നടത്തുന്ന വിദ്യാർത്ഥികളെ ഇതരസംസ്ഥാനത്തുനിന്ന് തിരിച്ചെത്തിക്കുന്ന സർക്കാരിന് കുടിയേറ്റത്തൊഴിലാളികളുടെ പലായനത്തെ എങ്ങനെ തടയാൻ കഴിയുമെന്ന് ബിഹാർ ചീഫ് സെക്രട്ടറി കേന്ദ്രത്തിന് അയച്ച കത്തിൽ ചോദിച്ചിട്ടുണ്ട്. സമ്പന്ന വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളാണ് മത്സരപ്പരീക്ഷകൾക്കുവേണ്ടി പരിശീലനം നടത്തുന്നതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കടുത്ത അനീതിയാണ് യുപി സർക്കാർ ചെയ്യുന്നതെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിമർശിച്ചു.

രാജ്യവ്യാപക ലോക്ക് ഡൗണിനെത്തുടർന്ന് രാജസ്ഥാനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരികെ നാട്ടിലെത്തിക്കാൻ 200 ബസ്സുകൾ അയക്കാനാണ് ഉത്തർപ്രദേശ് സർക്കാർ തയ്യാറെടുക്കുന്നത്. രാജസ്ഥാനിലെ കോട്ടയിൽ മത്സരപരീക്ഷകളുടെ പരിശീലനം നടത്തുന്ന വിദ്യാർത്ഥികളാണ് അവിടെ കുടുങ്ങിയത്. ആഗ്രയിൽനിന്നും ഝാൻസിയിൽ നിന്നുമാവും യു.പി സർക്കാർ 200 ബസ്സുകൾ അയയ്ക്കുക. വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം, ശുദ്ധജലം, മാസ്‌കുകൾ, സാനിറ്റൈസറുകൾ എന്നിവയെല്ലാം ബസ്സുകളിലുണ്ടാവും. 25 വിദ്യാർത്ഥികളെ വീതമാവും ഓരോ ബസ്സുകളിലും കൊണ്ടുവരിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP