Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ചേക്കർ ഭൂമിയിൽ ആശുപത്രിയും ലൈബ്രറിയും ഇൻഡോ-ഇസ്ലാമിക് ഗവേഷണ കേന്ദ്രവും: ട്രസ്റ്റ് രൂപീകരണത്തിനൊപ്പം പള്ളി നിർമ്മാണത്തിനുള്ള നീക്കങ്ങൾ ഉടൻ; രൂപീകരിക്കുന്ന ട്രസ്റ്റിൽ ബോർഡ് ഇടപെടില്ല; നിർണായക തീരുമാനവുമായി സുന്നി സെന്റർ വഖഫ് ബോർഡ്

മറുനാടൻ മലയാളി ബ്യൂറോ

ലക്നൗ: അയോധ്യ തർക്കഭൂമി കേസിൽ സുപ്രീംകോടതി അനുവദിച്ച് നൽകിയ ഭൂമിയിൽ പള്ളി കൂടാതെ ആശുപതിയും ലൈബ്രററിയും നിർമ്മിക്കുമെന്ന് ഉത്തർപ്രദേശ് സുന്നി സെന്റർ വഖഫ് ബോർഡ്. വൈകാതെ ട്രസ്റ്റ് രൂപീകരിക്കുമെന്നും പള്ളി നിർമ്മിക്കാനുള്ള നീക്കങ്ങൾ ആരംഭിക്കുമെന്നും ബോർഡ് ചെയർമാൻ സഫർ ഫറൂഖി വ്യക്തമാക്കി.

പള്ളിയാണോ ബാബറി മസ്ജിദ് ആണോ നിർമ്മിക്കേണ്ടത് എന്ന് ട്രസ്റ്റ് രൂപീകരിക്കും. പള്ളിക്ക് പുറമെ ആശുപതി, ഇൻഡോ-ഇസ്ലാമിക് ഗവേഷണ കേന്ദ്രം, പബ്ലിക് ലൈബ്രറി, ചാരിറ്റബിൾ ആശുപത്രി, ബന്ധപ്പെട്ട സൗകര്യങ്ങൾ എന്നിവയെല്ലാം അഞ്ച് ഏക്കർ ഭൂമിയിൽ പണിയുമെന്നും ബോർഡ് ചെയർമാൻ വ്യക്തമാക്കി.

ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ സുന്നി സെന്റർ വഖഫ് ബോർഡ് ഇടപെടില്ല. എന്നാൽ, പ്രാദേശിക താൽപ്പര്യങ്ങൾ പരിഗണിച്ചാകും പള്ളിയുടെ വലുപ്പത്തിന്റെ കാര്യത്തിൽ തീരുമാനം സ്വീകരിക്കുകയെന്നും സഫർ ഫറൂഖി പറഞ്ഞു. സുന്നി സെന്റർ വഖഫ് ബോർഡിന്റെ യോഗത്തിലാണ് നിർണ്ണായക തീരുമാനമെടുത്തത്. അയോധ്യ - ലഖ്നൗ ഹൈവേയിലെ ജില്ലാ ആസ്ഥാനത്തുനിന്ന് 20 കിലോമീറ്റർ അകലെയുള്ള സോഹാവാലിലാണ് പള്ളി പണിയാൻ ബോർഡിന് അഞ്ചേക്കർ ഭൂമി നൽകിയത്. ഭൂമി ഏറ്റെടുക്കുന്നതായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബോർഡ് വ്യക്തമാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP