Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വ്യാപനം: ഉത്തർപ്രദേശിൽ അടച്ചിട്ട സ്‌കൂളുകൾ ഉടനെ തുറക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനം

കോവിഡ് വ്യാപനം: ഉത്തർപ്രദേശിൽ അടച്ചിട്ട സ്‌കൂളുകൾ ഉടനെ തുറക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനം

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ വേഗത്തിൽ തുറക്കേണ്ടതില്ലെന്ന് യുപി സർക്കാർ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനുവരി 23 വരെ അടച്ചിടുമെന്ന് സർക്കാർ അറിയിച്ചു. ജനുവരി അഞ്ചിനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്. 16 വരെയായിരുന്നു അടച്ചിടൽ.

11,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ക്ലാസുകൾ നടക്കും. 15-18 വയസ്സുള്ള വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കാൻ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനുവരി 30 വരെ തെലങ്കാനയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു.

ശനിയാഴ്ച പതിനയ്യായിരത്തോളം കോവിഡ് കേസുകളാണ് യുപിയിൽ റിപ്പോർട്ട് ചെയ്തത്. കോവിഡ് രണ്ടാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർപ്രദേശ്. യോഗി ആദിത്യനാഥ് സർക്കാർ കോവിഡ് കൈകാര്യം ചെയ്ത രീതി ഏറെ വിമർശിക്കപ്പെട്ടിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP