Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇതോ ഇരയ്ക്ക് ലഭിക്കുന്ന നീതി?പ്രതികളെ പൊലീസ് വെറുതെ വിട്ടു; മനംനൊന്ത് പീഡനത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്തു; ആത്മഹത്യയ്ക്ക് പിന്നാലെ രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് മുഖം രക്ഷിക്കൽ നടപടി; യുപിയിൽ പൊലീസ് നിഷ്‌ക്രിയരെന്ന് ആക്ഷേപം

ഇതോ ഇരയ്ക്ക് ലഭിക്കുന്ന നീതി?പ്രതികളെ പൊലീസ് വെറുതെ വിട്ടു; മനംനൊന്ത് പീഡനത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്തു; ആത്മഹത്യയ്ക്ക് പിന്നാലെ രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് മുഖം രക്ഷിക്കൽ നടപടി; യുപിയിൽ പൊലീസ് നിഷ്‌ക്രിയരെന്ന് ആക്ഷേപം

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: ഇതോ ഇരയ്ക്ക് ലഭിക്കുന്ന നീതി? ഉത്തർപ്രദേശിലെ ഫത്തേഹ്പൂരിൽ പീഡനത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്തു. പ്രതികളെ പൊലീസ് വെറുതെ വിട്ടതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തത്. പീഡനത്തിന് ഇരയായതു മുതൽ നീതിക്കായി തന്റെ ഭാര്യ പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങുകയായിരുന്നുവെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു.2018 മാർച്ചിൽ യുവതി ഫത്തേഹ്പൂർ ഗ്രാമത്തിലെ രണ്ട് പേർക്കെതിരെ ബലാത്സംഗം ചെയ്‌തെന്ന് കാണിച്ച് പരാതി നൽകിയിരുന്നു.

എന്നാൽ പ്രതികൾക്ക് പൊലീസ് ക്ലീൻചിറ്റ് നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ആരോപിച്ച് യുവതി 2018 സെപ്റ്റംബറിൽ ലക്‌നൗവിലെ വിദാൻ സഭയ്ക്ക് മുമ്പിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ കുടുംബത്തിന്റെ ആവശ്യപ്രകാരം രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയെന്നും രണ്ട് അന്വേഷണവും പ്രതികൾക്ക് ക്ലീൻ ചിറ്റ് നൽകിയെന്നും പൊലീസ് പറഞ്ഞു.

യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്, ഇത് പൊലീസിന്റെ വെറും മുഖം രക്ഷിക്കൽ നടപടി മാത്രമാണെന്നാണ് ഉയരുന്ന ആരോപണം. തുടർന്ന് എസ്‌ഐയെ സ്ഥലം മാറ്റുകയും ചെയ്തു. ഈയടുത്ത് യുപിയിലെ ഗ്രേറ്റർ നോയിഡയിലും സമാനമായ സംഭവം നടന്നിരുന്നു. 2018 ഡിസംബറിൽ 20കാരിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പൊലീസിൽ പരാതി നിൽകിയെങ്കിലും പ്രതികൾ വീണ്ടും പെൺകുട്ടിയെ സമീപിച്ചു. യുവതിയുടെ അശ്ലീല വീഡിയോ കൈയിലുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ വീണ്ടും പീഡിപ്പിക്കുകയായിരുന്നു. ഉത്തർപ്രദേശിൽ കൂട്ട ബലാത്സംഗ കേസുകൾ കൂടുകയാണെങ്കിലും പൊലീസ് നിഷ്‌ക്രിയരാണെന്നാണ് ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP