Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആത്മഹത്യ ഭീഷണിയുമായി പെൺകുട്ടിയുടെ കുടുംബം രംഗത്ത്; പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ ലക്‌നൗ പൊലീസ്

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആത്മഹത്യ ഭീഷണിയുമായി പെൺകുട്ടിയുടെ കുടുംബം രംഗത്ത്; പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ ലക്‌നൗ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ലക്നൗ: ഉത്തർപ്രദേശിൽ രണ്ട് പുരുഷന്മാർ ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പെൺകുട്ടിയുടെ കുടുംബം ആത്മഹത്യ ഭീഷണിയുമായി രംഗത്തെത്തി. പ്രതികളെ വധശിക്ഷയ്ക്ക് വിധേയമാക്കിയില്ലെങ്കിൽ കുടുംബം മുഴുവനായും ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് സ്ത്രീയുടെ സഹോദരി പൊലീസിൽ പരാതി നൽകി.

വീട്ടിലെ ആവശ്യത്തിനായി സമീപത്തെ കിണറ്റിൽ നിന്നും വെള്ളമെടുക്കാൻ പോയ പെൺകുട്ടിയെയാണ് രണ്ട് പേർ ചേർന്ന് പീഡിപ്പിച്ചത്. വിവരം പുറത്തറിഞ്ഞാൽ നാട്ടുകാർ കുടുംബത്തെ അപമാനിക്കുമെന്ന് ഭയന്ന് പെൺകുട്ടി ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല. എന്നാൽ പീഡനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പെൺകുട്ടിയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

സംഭവത്തിൽ രണ്ട് പേരെ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, പ്രതികൾ ഒളിവിലാണെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP