Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എംഎൽഎ കെട്ടിടം നിർമ്മിച്ചത് സർക്കാർ ഭൂമി കയ്യേറി; അനധികൃത കെട്ടിടം പൊളിച്ചുമാറ്റി അധികൃതർ

എംഎൽഎ കെട്ടിടം നിർമ്മിച്ചത് സർക്കാർ ഭൂമി കയ്യേറി; അനധികൃത കെട്ടിടം പൊളിച്ചുമാറ്റി അധികൃതർ

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: സർക്കാർ ഭൂമി കയ്യേറി എംഎൽഎ നിർമ്മിച്ച കെട്ടിടം അധികൃതർ പൊളിച്ചുമാറ്റി. ഉത്തർപ്രദേശിലാണ് സംഭവം. മൗ മണ്ഡലത്തിലെ എംഎൽഎ മുഖ്താർ അൻസാരിയുടെ അനധികൃത കെട്ടിടമാണ് പൊളിച്ചുമാറ്റിയത്. ലഖ്‌നൗവിലെ കെട്ടിടമാണ് പൊളിച്ചത്. പൊളിച്ചുമാറ്റാനുള്ള ചെലവ് എംഎൽഎയിൽ നിന്ന് ഈടാക്കും. കുറ്റവാളികൾ കുറ്റകൃത്യത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ഇതുപോലുള്ള കടുത്ത നടപടികൾ നേരിടേണ്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

മൗ മണ്ഡലത്തിലെ ബിഎസ്‌പി എംഎൽഎയാണ് മുഖ്താർ അൻസാരി. നേരത്തെ കുപ്രസിദ്ധ ഗുണ്ടാ തലവനായ മുഖ്താർ അൻസാരി രാഷ്ട്രീയത്തിൽ പ്രവേശിക്കുകയായിരുന്നു. ഇയാളുടെ സഹായികളുടെ സ്വത്തുക്കളും സർക്കാർ മരവിപ്പിച്ചിരുന്നു. ഗസ്സിയാപുരിലെ ഇയാളുടെ സഹായികളുടെ ആയുധ ലൈസൻസും സർക്കാർ മരവിപ്പിച്ചു. സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച കെട്ടിടമാണ് പൊളിച്ചു നീക്കിയതെന്ന് സർക്കാർ വക്താവ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP