Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപിയെ ഞെട്ടിച്ച് യു.പിയിൽ വീണ്ടും രാജി; മന്ത്രി ദാരാ സിങ് ചൗഹാൻ രാജിവെച്ചു; ബിജെപി വിട്ട എം.എൽ.മാരുടെ എണ്ണം ആറായി

ബിജെപിയെ ഞെട്ടിച്ച് യു.പിയിൽ വീണ്ടും രാജി; മന്ത്രി ദാരാ സിങ് ചൗഹാൻ രാജിവെച്ചു; ബിജെപി വിട്ട എം.എൽ.മാരുടെ എണ്ണം ആറായി

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: നാല് എംഎ‍ൽഎമാരും ഒരു മന്ത്രിയും കഴിഞ്ഞ ദിവസം രാജിവെച്ചതിന് പിന്നാലെ ഉത്തർപ്രദേശ് യോഗി ആദിത്യനാഥ് സർക്കാറിൽനിന്ന് ഒരു മന്ത്രി കൂടി രാജിവെച്ചു. ഇതോടെ യു.പിയിൽ ബിജെപി വിട്ട എം.എൽ.മാരുടെ എണ്ണം ആറായി. പിന്നാക്കക്കാരോട് നീതി പുലർത്താത്തതിൽ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് ദാരാസിങ് പറഞ്ഞു.

യോഗി ആദിത്യനാഥ് സർക്കാരിൽ വനം പരിസ്ഥിതി മന്ത്രിയായിരുന്നു ദാരാ സിങ് ചൗഹാൻ. പിന്നാക്ക വിഭാഗങ്ങളെയും ദലിതരെയും സർക്കാർ അവഗണിച്ചെന്ന് ആരോപിച്ച് ഇന്നാണ് അദ്ദേഹം സ്ഥാനം രാജിവെച്ചത്.

കഴിഞ്ഞ ദിവസം മന്ത്രി സ്വാമി പ്രസാദ് മൗര്യ പാർട്ടി വിട്ടിരുന്നു. ബിജെപിയിൽ നിന്നും പുറത്ത് വന്ന് അഖിലേഷ് യാദവിന്റെ എസ്‌പിയിലാണ് സ്വാമി പ്രസാദ് മൗര്യ ചേർന്നത്. മൗര്യക്കൊപ്പം എംഎ‍ൽഎമാരായ റോഷൻ ലാൽ വർമ്മയും ബ്രിജേഷ് പ്രജാപതിയും ഭഗവതി പ്രസാദും പാർട്ടി വിട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP