Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ രാജ്യമാകെ പടരാൻ കാരണമായത് തബ് ലീ​ഗ് സമ്മേളനം എന്ന് പറഞ്ഞത് ചായക്കടയിലിരുന്ന്; മതസമ്മേളനത്തെ കുറ്റപ്പെടുത്തിയ ആളെ വെടിവെച്ച് കൊലപ്പെടുത്തി

കൊറോണ രാജ്യമാകെ പടരാൻ കാരണമായത് തബ് ലീ​ഗ് സമ്മേളനം എന്ന് പറഞ്ഞത് ചായക്കടയിലിരുന്ന്; മതസമ്മേളനത്തെ കുറ്റപ്പെടുത്തിയ ആളെ വെടിവെച്ച് കൊലപ്പെടുത്തി

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: ഇന്ത്യയിൽ കൊവിഡ് 19 പടരാൻ കാരണമായത് നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനമാണ് എന്ന് ആരോപിച്ചയാളെ വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. വീടിന് സമീപമുള്ള ചായക്കടയിൽ വച്ചാണ് കൊലപാതകം നടന്നത്. വിവിധ സംസ്ഥാനങ്ങളിൽ നൂറുകണക്കിന് ആളുകളിലേക്ക് കൊവിഡ് 19 പടർന്നതിന് കാരണം നിസാമുദ്ദീൻ മതസമ്മേളനമാണെന്നാണ് ഇയാൾ ചായക്കടയിൽ വച്ച് ആരോപിക്കുകയായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

ഇതോടെ അവിടെയുണ്ടായിരുന്ന മറ്റൊരാൾ എതിർപ്പുമായി എത്തി. ഇരുവരും പരസ്പരം വാക്കുത്തർക്കത്തിലായി. തുടർന്ന് നടന്ന വെടിവെയ്‌പ്പിലാണ് നിസാമുദ്ദീൻ മതസമ്മേളനത്തെ കുറ്റപ്പെടുത്തിയ ആൾ മരിച്ചത്. നാട്ടുകാർ ചേർന്ന് കൊലപാതകിയെ പൊലീസിൽ ഏൽപ്പിച്ചു. എല്ലാവരും സംയമനം പാലിക്കണമെന്നും ഈ സംഭവത്തിന്റെ പേരിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കരുതെന്നും പ്രയാഗ് രാജ് എസ് എസ് പി അറിയിച്ചു.

മരിച്ചയാളുടെ കുടുംബത്തിന് ഉത്തർപ്രദേശ് സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ഉത്തർപ്രദേശിൽ തന്നെ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ പത്തൊമ്പതുകാരൻ പിടിയിലായി. കഴിഞ്ഞ ദിവസം രാത്രിയാണ് എട്ട് വയസുകാരിയെ ഗുരുതരാവസ്ഥയിൽ സലർപൂരിൽ കണ്ടെത്തിയത്.നളന്ദ വിഹാർ സ്വദേശികളാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മരിച്ച കുട്ടിയുടെ അയൽവാസിയാണ് അറസ്റ്റിലായിട്ടുള്ളത്. ചോദ്യം ചെയ്യലിൽ യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചത് സമ്മതിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP