Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യോഗി ആദിത്യനാഥിന്റെ ചിത്രം വെച്ച് മരണാനന്തര പൂജ നടത്തി; യുവാവിനെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പൊലീസ്

യോഗി ആദിത്യനാഥിന്റെ ചിത്രം വെച്ച് മരണാനന്തര പൂജ നടത്തി; യുവാവിനെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം വെച്ച് മരണാനന്തര പൂജ നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ദൽഛപ്ര ഗ്രാമത്തിലെ ബ്രിജേഷ് യാദവ് എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. അഞ്ച് പുരോഹിതർ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഗംഗാ നദീതീരത്തുവച്ചാണ് യുവാവ് പുരോഹിതരെ തെറ്റിദ്ധരിപ്പിച്ച് പൂജ നടത്തിയത്.

പച്‌റുഖ്യ ഘട്ടിൽവച്ചാണ് തങ്ങളെക്കൊണ്ട് തെറ്റിദ്ധരിപ്പിച്ച് പൂജ നടത്തിയതെന്ന് പരാതിയിൽ പറയുന്നു. ഗംഗാ പൂജ നടത്താനാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോട്ടോ സ്ഥാപിച്ച് മരണാനന്തര ചടങ്ങായ പിണ്ഡ് ദാൻ നടത്തിയെന്ന് പരാതിയിൽ ആരോപിക്കുന്നു. ദൃശ്യങ്ങൾ പിന്നീട് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു. സമാധാന ലംഘനത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. വാർത്താ ഏജൻസിയായ പിടിഐയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP