Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മറുപടി നൽകാൻ ഏഴ് ദിവസത്തെ സമയം ; ഇതുവരെ നോട്ടീസയച്ചത് അക്രമത്തിൽ ബന്ധപ്പെട്ട 150ലധികം പേർക്ക്; പൗരത്വബില്ലിന്റെ പേരിൽ യു.പിയിൽ പ്രക്ഷോഭം അഴിച്ചുവിട്ടവരുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്നതിൽ മാറ്റമില്ലാതെ യോഗി സർക്കാർ; സ്വത്തുക്കൾ പിടിച്ചെടുത്ത് നഷ്ടം നികത്താൻ ലേല പദ്ധതി; സി.സി ടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് തുടങ്ങി; പിഴ ചുമത്തിയത് 498 പേർക്ക്

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ:പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ യു.പിയിൽ അഴിച്ചുവിട്ട അക്രമങ്ങളിൾ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ സ്വത്തുവകകൾ കണ്ടുകെട്ടാനുള്ള നീക്കത്തിലുറച്ച് യോഗി ആദിത്യനാഥ് സർക്കാർ. ആക്രമസംഭവങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിൽ മാറ്റമില്ലെന്നാണ് മുഖ്യമന്ത്രി വീണ്ടും ആവർത്തിക്കുന്നത്. പിഴ ഈടാക്കേണ്ടവർക്കായി നൽകിയ നോട്ടിസിൽ മറുപടി നൽകാൻ ആരോപണ വിധേയർക്ക് ലക്‌നൗ ജില്ലാ ഭരണകൂടം ഏഴ് ദിവസം സമയം അനുവദിച്ചു. പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശത്തെ തുടർന്ന് 150ലധികം പേർക്ക് നോട്ടിസ് അയച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. യുപി പൊലീസ് സർക്കാരിനു സമർപ്പിച്ച പിഴ ഈടാക്കേണ്ട 498 പേരുടെ പട്ടികയിൽ നിന്നാണ് ഇത്രയും പേർക്ക് അധികൃതർ നോട്ടിസ് നൽകിയത്.

പൊതുമുതൽ നശിപ്പിക്കുന്നതിൽ ഉൾപ്പെട്ടവരുടെ എല്ലാ സ്വത്തുക്കളും പിടിച്ചെടുക്കുകയും നഷ്ടം നികത്താൻ ലേലം ചെയ്യുകയും ചെയ്യുമെന്നു യോഗി ആദിത്യനാഥ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളും മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച ചിത്രങ്ങളും പരിശോധിച്ചാണ് അക്രമികളെ കണ്ടെടുത്തുക. നോട്ടിസ് അയച്ചവർക്കു തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ഏഴ് ദിവസത്തെ സമയം നൽകുമെന്നും തൃപ്തികരമായ വിശദീകരണം നൽകാത്ത പക്ഷം സ്വത്തുക്കൾ ലേലം ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനാണു നിർദ്ദേശമെന്നും സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അടക്കം തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ അക്രമികളുടെ ദൃശ്യങ്ങൾ തെളിവായി നൽകാനാണ് സർക്കാർ തീരുമാനം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയ പൊലീസ് നടപടിയെ ന്യായീകരിച്ച് യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു.

'പ്രശ്‌നക്കാരായ എല്ലാ പ്രക്ഷോഭകരും ഭയന്നു. യോഗി ആദിത്യനാഥ് സർക്കാരിന്റെ നടപടികളിൽ അക്രമികൾ അച്ചടക്കമുള്ളവരായി. ആരൊക്കെയാണോ പൊതുമുതൽ നശിപ്പിച്ചത് അവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അവരിൽ നിന്നെല്ലാം പിഴ ഈടാക്കും. ഓരോ അക്രമിയും ഇപ്പോൾ കരയുകയാണ്. കാരണം ഉത്തർപ്രദേശിൽ യോഗി സർക്കാരാണ്.' യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തള്ളി യോഗി മോഡൽ സംസ്ഥാനത്ത് പ്രാവർത്തികമാക്കുമെന്നും കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പയും പ്രഖ്യാപിച്ചിരുന്നു. റെയിൽവേക്കു ഉണ്ടായ 80 കോടിയുടെ നഷ്ടം പ്രതിഷേധക്കാരിൽ നിന്ന് ഈടാക്കാനാണ് റെയിൽവേ ബോർഡിന്റെയും തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP