Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ ഗാനം പകുതിക്കു വച്ച് തടസപ്പെടുത്തിയെന്ന് ആരോപണം; അനാദരവു കാട്ടിയ യുപി ഗവർണർ മാപ്പു പറയണമെന്നു കോൺഗ്രസ്: രാം നായിക്കിന്റെ നടപടി വിവാദത്തിൽ

ദേശീയ ഗാനം പകുതിക്കു വച്ച് തടസപ്പെടുത്തിയെന്ന് ആരോപണം; അനാദരവു കാട്ടിയ യുപി ഗവർണർ മാപ്പു പറയണമെന്നു കോൺഗ്രസ്: രാം നായിക്കിന്റെ നടപടി വിവാദത്തിൽ

ദേശീയ ഗാനം പകുതിക്കു വച്ച് തടസപ്പെടുത്തിയെന്ന് ആരോപണം; അനാദരവു കാട്ടിയ യുപി ഗവർണർ രാം നായിക്ക് മാപ്പു പറയണമെന്നു കോൺഗ്രസ്

ലക്‌നോ: ഉത്തർ പ്രദേശ് ഗവർണർ രാം നായിക് ദേശീയ ഗാനത്തോട് അനാദരവു കാട്ടിയെന്ന് ആരോപണം. ദേശീയ ഗാനം ആലപിക്കവെ പകുതിക്കുവച്ച് നിർത്തിച്ച ഗവർണർ മാപ്പു പറയണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു.

ഉത്തർ പ്രദേശ് രാജ് ഭവനിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലാണ് സംഭവം. ചടങ്ങിന് ശേഷം ദേശീയ ഗാനം ആലപിക്കവേ പകുതിയായപ്പോൾ ഗവർണർ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.

സർദാർ പട്ടേലിന്റെ ജന്മദിനമായ ഇന്ന് ദേശീയ ഏകതാ ദിനമായി ആചരിക്കുന്ന സാഹചര്യത്തിൽ തനിക്ക് ദേശീയ ഐക്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കണമെന്നും അതിനായി ദേശീയഗാനം നിർത്തി വയ്ക്കാനുമായിരുന്നു ഗവർണറുടെ നിർദ്ദേശം. ഗവർണറുടെ നിർദ്ദേശമനുസരിച്ച് ജനഗണ മന നിന്നു. നടപടി വിവാദമാകുകയും ചെയ്തു.

ആശയക്കുഴപ്പത്തെ തുടർന്നുണ്ടായ തെറ്റാണെന്നും ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചതല്ലെന്നുമാണ് രാജ് ഭവൻ വൃത്തങ്ങൾ അറിയിക്കുന്നത്. പരിപാടി അവസാനിച്ചിരുന്നില്ലെന്നും അതിന് മുമ്പാണ് ദേശീയഗാനം ആലപിക്കാൻ തുടങ്ങിയതെന്നുമാണ് രാജ് ഭവന്റെ നിലപാട്.

അതിനിടെ, ദേശീയ ഗാനത്തോട് അനാദരവ് കാണിച്ച ഗവർണറടക്കം സംഭവത്തിന് ഉത്തരവാദികളായ എല്ലാവരും മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ദേശീയത മുറുകെ പിടിക്കുന്നു എന്ന് അവകാശപ്പെടുന്ന ബിജെപിയിൽ നിന്നുള്ള നേതാവുതന്നെ ഇത്തരത്തിൽ ദേശീയ ഗാനത്തോട് അനാദരവു കാട്ടിയ നടപടി ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നാണു കോൺഗ്രസിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP