Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യു.പിയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം വയലിൽ വികൃതമാക്കപ്പെട്ട നിലയിൽ; പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരേ പൊലീസ് അറസ്റ്റ് ചെയ്തു; ബലാത്സംഗശ്രമമുണ്ടായിട്ടുണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾ രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ലക്നൗ: യു.പിയിലെ കാൺപൂരിലെ ദേഹാത് ജില്ലയിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം വയലിൽ വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തി. ദേഹാതില ഗ്രാമത്തിൽ നിന്ന് സെപ്റ്റംബർ 26 ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരേ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ പെൺകുട്ടിയുടെ അടുത്ത ബന്ധുക്കൾ കൂടിയാണ്. അതേസമയം കുട്ടിക്ക് നേരേ ബലാത്സംഗശ്രമമുണ്ടായിട്ടുണ്ടെന്നാരോപിച്ച് കുടുംബാംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

വികൃതമാക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഓട്ടോപ്സി റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാകുവെന്ന് പൊലീസ് അറിയിച്ചു.

'പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് രണ്ടുപേരേ കസ്റ്റഡിയിലെടുത്തത്. നേരത്തേ ഭൂമിതർക്കത്തിന്റെ തന്റെ മകളെ കൊല്ലുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായി പിതാവ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്'- ദേഹാത് എസ്‌പി കെ.കെ ചൗധരി പറഞ്ഞു.

യു.പിയിലെ ഹാത്രാസിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് വീണ്ടും മറ്റൊരു പെൺകുട്ടിക്ക് നേരേ ആക്രമണമുണ്ടായിരിക്കുന്നത്.

ഹാത്രാസിൽ സെപ്റ്റംബർ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളർത്തുമൃഗങ്ങൾക്കുള്ള തീറ്റ ശേഖരിക്കാൻ പോയ സമയത്താണ് നാല് പേർ ചേർന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

ക്രൂരമായി ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ഡൽഹിയിലെ ആശുപത്രിയിൽ വച്ചാണ് പെൺകുട്ടി മരിച്ചത്.

യു.പിയിലെ തന്നെ ബൽറാംപൂരിലും സമാനമായ രീതിയിൽ പെൺകുട്ടിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ കേസെടുത്തതായി ബൽറാംപൂർ എസ്‌പി ദേവ് രഞ്ജൻ അറിയിച്ചു. പ്രതികൾക്കായി അന്വേഷണം നടത്തിവരികയാണ്.

 

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP