Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടു; കൂടിക്കാഴ്‌ച്ചക്കായി ക്ഷണിച്ചു ആശുപത്രിയുടെ ഹോസ്റ്റലിൽ എത്തിച്ചു; അവിടെ വെച്ച് മൂന്ന് മൂന്ന് ഡോക്ടർമാർ ബലാത്സംഗം ചെയ്തു; കൂട്ടബലാത്സംഗ പരാതി നൽകി അദ്ധ്യാപിക

സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടു; കൂടിക്കാഴ്‌ച്ചക്കായി ക്ഷണിച്ചു ആശുപത്രിയുടെ ഹോസ്റ്റലിൽ എത്തിച്ചു; അവിടെ വെച്ച് മൂന്ന് മൂന്ന് ഡോക്ടർമാർ ബലാത്സംഗം ചെയ്തു; കൂട്ടബലാത്സംഗ പരാതി നൽകി അദ്ധ്യാപിക

സ്വന്തം ലേഖകൻ

ബാസ്തി: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഡോക്ടർമാർ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി അദ്ധ്യാപിക ഉത്തർപ്രദേശിലാണ് സംഭവം. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് ഡോക്ടർമാർക്കെതിരെ കേസെടുത്തു. യുപി ബസ്തി ജില്ലയിൽ നടന്ന സംഭവത്തിൽ ഒരു ഡോക്ടർ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.

യുവതിയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്. കൈലി ആശുപത്രിയിലെ ഡോക്ടർ സിദ്ധാർത്ഥ് സാമൂഹിക മാധ്യമം വഴി തന്നോട് സൗഹൃദത്തിലായിരുന്നു. ഇതിനിടെ ഓഗസ്റ്റ് പത്തിന് ആശുപത്രിയിലേക്ക് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചു. ആശുപത്രിയുടെ ഹോസ്റ്റൽ റൂമിലേക്ക് തന്നെ എത്തിച്ച ശേഷം അവിടെ വെച്ച് നിർബന്ധിപ്പിച്ച് ലൈംഗിക ബന്ധം പുലർത്തിയെന്നും യുവതി പരാതിയിൽ വ്യക്തമാക്കി.

ശേഷം തന്റെ സുഹൃത്തുക്കളായ മറ്റു രണ്ട് ഡോക്ടർമാരെ വിളിച്ചുവരുത്തുകയും അവർ തന്നെ ബലാത്സംഗം ചെയ്തതായും യുവതി ആരോപിച്ചു. ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അദ്ധ്യാപികയാണ് പരാതിക്കാരിയായ യുവതി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. ഒരു ഡോക്ടർ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP