Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും രാജി വച്ച സീറ്റുകളിലേക്കുള്ള യുപി ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനത്തിൽ വൻകുറവ്; എസ്‌പിയും ബിഎസ്‌പിയും ഒന്നിച്ചുപോരാടിയാലും ജയം ബിജെപിക്കെന്ന് യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും രാജി വച്ച സീറ്റുകളിലേക്കുള്ള യുപി ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനത്തിൽ വൻകുറവ്; എസ്‌പിയും ബിഎസ്‌പിയും ഒന്നിച്ചുപോരാടിയാലും ജയം ബിജെപിക്കെന്ന് യോഗി ആദിത്യനാഥ്

മറുനാടൻ മലയാളി ബ്യൂറോ


അഹമ്മദാബാദ്: ഉത്തർപ്രദേശിലെ ഗോരഖ്പുർ, ഫുൽപുർ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പോളിങ് അവസാനിച്ചു. ഗോരഖ്പുരിൽ 43 ശതമാനവും ഫുൽപൂരിൽ 37.39 ശതമാനവും പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ നീണ്ട പോളിങ്ങിനിടെ രണ്ടിടങ്ങളിലും കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ചില ബൂത്തുകളിൽ വോട്ടിങ് യന്ത്രത്തിനു തകരാർ സംഭവിച്ചെങ്കിലും പകരം യന്ത്രം ഉടൻ എത്തിച്ചു പ്രശ്‌നം പരിഹരിച്ചു. പൊതു തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രമുള്ളപ്പോൾ നടന്ന തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിലും താഴെയാണ് പോളിങ് ശതമാനം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവർ രാജിവച്ച സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

വികസനം മുഖമുദ്രയാക്കിയ ബിജെപിക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നു വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. വിലപേശലിന്റെ രാഷ്ട്രീയമാണ് സമാജ്വാദി, ബഹുജൻ സമാജ്‌വാദി പാർട്ടികൾ പയറ്റുന്നത്. ഇതിന് അവസാനം കുറിക്കാൻ ജാതി രാഷ്ട്രീയത്തെ പരാജയപ്പെടുത്തണം. ഈ കക്ഷികളും കോൺഗ്രസും ഒരുമിച്ച് പോരാടിയാലും ജയം ബിജെപിക്കൊപ്പമായിരിക്കും. അടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമാണ് ഈ തിരഞ്ഞെടുപ്പ് അദ്ദേഹം പറഞ്ഞു.

ബിജെപി, എസ്‌പി, കോൺഗ്രസ് പാർട്ടികളുടെ പോരാട്ടമാണ് രണ്ടു സീറ്റുകളിലും നടക്കുന്നത്. ഗോരഖ്പുരിൽ പത്തു പേരും ഫുൽപുരിൽ 22 പേരുമാണ് ജനവിധി തേടുന്നത്. മാർച്ച് 14നാണു രണ്ടിടങ്ങളിലും വോട്ടെണ്ണൽ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP