Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്തർപ്രദേശിൽ രണ്ട് കാശ്മീരികളെ ക്രൂരമായി ആക്രമിച്ചു; ഡ്രൈഫ്രൂട്ട് വിൽപ്പനക്കാരായ കാശ്മീരികളെ ആക്രമിച്ചത് വിശ്വഹിന്ദു ദളിന്റെ നേതൃത്വത്തിൽ; ആക്രമണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെയും പ്രചരിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

ഉത്തർപ്രദേശിൽ രണ്ട് കാശ്മീരികളെ ക്രൂരമായി ആക്രമിച്ചു; ഡ്രൈഫ്രൂട്ട് വിൽപ്പനക്കാരായ കാശ്മീരികളെ ആക്രമിച്ചത് വിശ്വഹിന്ദു ദളിന്റെ നേതൃത്വത്തിൽ; ആക്രമണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെയും പ്രചരിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

ലക്നൗ: ഉത്തർപ്രദേശിലെ ലക്‌നൗവിൽ കാശ്മീരികൾക്ക് നേരെ ആക്രമണം. തീവ്രഹൈന്ദവ സംഘടനയുടെ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. ഡ്രൈഫ്രൂട്ട് വിൽപ്പനക്കാരായ കാശ്മീരികളാണ് ആക്രമിക്കപ്പെട്ടത്. ഇവർ റോഡരികിൽ വിൽപ്പനക്കായി ഇരിക്കവേ ഒരു സംഘം വടിയുമായി എത്തി ആക്രമിക്കുകയാിരുന്നു.

വിശ്വഹിന്ദു ദൾ പ്രവർത്തകരാണ് അക്രമത്തിനു പിന്നിൽ. വിശ്വ ഹിന്ദു ദൾ പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം നടന്നത്. ഇയാളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തി ഇയാൾ ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ലക്നൗവിലെ ഡാലിഗഞ്ചിൽ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. കശ്മീരിൽ നിന്നുള്ളവരായതിനാലാണ് ആക്രമിക്കുന്നതെന്ന് അക്രമികളിലൊരാൾ പറയുന്നത് വീഡിയോയിലുണ്ട്. വർഷങ്ങളായി ലക്നൗവിൽ ഡ്രൈ ഫ്രൂട്ട് വിൽക്കുന്നവരാണ് ആക്രമിക്കപ്പെട്ടത്. സമാധാനം തകർക്കാൻ ശ്രമിച്ചതിനും കലാപം സൃഷ്ടിച്ചതിനും ഇവർക്കെതിരെ കേസെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്.

'ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ നടത്തുന്നുണ്ട്.' പൊലീസ് ഓഫീസർ അമിത് കുമാർ പറഞ്ഞു. ഫെബ്രുവരി 14ന് ജമ്മുകശ്മീരിലെ പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സംഘപരിവാർ പ്രവർത്തകർ കശ്മീരികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP