Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉന്നാവ് അപകടത്തിന്റെ ദൃക്സാക്ഷിയെ അപായപ്പെടുത്താൻ ശ്രമം; ദൃക്സാക്ഷിയുടെ കാറിൽ ട്രക്കിടിപ്പിക്കാൻ ശ്രമം നടന്നെന്ന് പരാതി

ഉന്നാവ് അപകടത്തിന്റെ ദൃക്സാക്ഷിയെ അപായപ്പെടുത്താൻ ശ്രമം; ദൃക്സാക്ഷിയുടെ കാറിൽ ട്രക്കിടിപ്പിക്കാൻ ശ്രമം നടന്നെന്ന് പരാതി

സ്വന്തം ലേഖകൻ

ഉന്നാവ് : ഉത്തർപ്രദേശിൽ ഉന്നാവ് സംഭവത്തിലെ പെൺകുട്ടിയെ കൊലപ്പെപടുത്താൻ ശ്രമിച്ച അപകടത്തിന്റെ ദൃക്സാക്ഷിയുടെ കാറിൽ ട്രക്കിടിപ്പിക്കാൻ ശ്രമം. ശനിയാഴ്ചയാണ് അവ്ദേഷ് പ്രതാപ് സിങ് എന്നയാൾ തന്റെ കാറിൽ ട്രക്ക് ഇടിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി എത്തിയത്. കൂടെ രാജേഷ് കുമാർ എന്നയാളും ഉണ്ടായിരുന്നു.

ഉന്നാവ് പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റ അപകടത്തിന്റെ ദൃക്സാക്ഷിയാണ് താനെന്നും അവ്ദേഷ് അവകാശപ്പെട്ടു. എന്നാൽ, അപകടത്തിന് ഇങ്ങനെയൊരു ദൃക്സാക്ഷിയില്ലെന്ന് പൊലീസ് പറഞ്ഞു. പ്രധാൻധാബ എന്ന സ്ഥലത്തുവച്ച് രണ്ടു പ്രാവശ്യം ട്രക്ക് ഇടിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാർ ബലാത്സംഗത്തിന് ഇരയാക്കി എന്ന് പരാതി നൽകിയ പെൺകുട്ടിയെ കഴിഞ്ഞ ജൂലൈയിലാണ് കാറിൽ ട്രക്കിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP