Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

താജ് മഹലും ചെങ്കോട്ടയും അടക്കം 3400ലധികം ചരിത്ര സ്മാരകങ്ങൾ ജൂലൈ ആറ് മുതൽ തുറക്കും; അൺ ലോക്കിങ് നടപടി കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന്റേത്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അടച്ചിട്ടിരുന്ന എല്ലാ ചരിത്ര സ്മാരകങ്ങളും ജൂലൈ ആറുമുതൽ പൊതുജനങ്ങൾക്കായി തുറക്കും. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന താജ്മഹലും ചെങ്കോട്ടയും അടക്കം 3400 ഓളം ചരിത്രസ്മാരകങ്ങളാകും തുറക്കുക. കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുന്നേ ചരിത്രസ്മാരകങ്ങൾ അടച്ചിരുന്നു. പുരാവസ്തുവകുപ്പിന്റെ തീരുമാനപ്രകാരം മാർച്ച് 17നാണ് സ്മാരകങ്ങൾ അടച്ചിട്ടത്.ലോക്ഡൗൺ നിയന്ത്രണങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി പുരാവസ്തുവകുപ്പിന് കീഴിലെ 820ഓളം സ്മാരകങ്ങൾ തുറന്നിരുന്നു. കോവിഡ് വ്യാപനം പരിശോധിച്ചശേഷം ഓരോ സംസ്ഥാനങ്ങൾക്കും സ്മാരകങ്ങൾ തുറക്കുന്ന കാര്യം തീരുമാനിക്കാം.

Stories you may Like

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP