Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കശ്മീരിലേക്ക് ഈ മാസം അവസാനം കേന്ദ്രമന്ത്രിമാരുടെ സംഘമെത്തും; ലക്ഷ്യം പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തലും വികസന പ്രചാരണവും; തീയതി തീരുമാനിക്കുക ജനുവരി 17ലെ യോഗത്തിൽ

കശ്മീരിലേക്ക് ഈ മാസം അവസാനം കേന്ദ്രമന്ത്രിമാരുടെ സംഘമെത്തും; ലക്ഷ്യം പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തലും വികസന പ്രചാരണവും; തീയതി തീരുമാനിക്കുക ജനുവരി 17ലെ യോഗത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രത്യേക അധികാരങ്ങൾ എടുത്ത് കളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷം ആദ്യമായി കേന്ദ്ര മന്ത്രിമാരുടെ സംഘം ഈ മാസം കശ്മീർ സന്ദർശിക്കും. കേന്ദ്രമന്ത്രിമാരായ രവി ശങ്കർ പ്രസാദ്, സ്മൃതി ഇറാനി, കിരൺ റിജ്ജു, അനുരാഗ് താക്കൂർ, കിഷൻ റെഡ്ഡി തുടങ്ങിയവർ ഈ സംഘത്തിലുണ്ടാകും. ജനുവരി അവസാനത്തോടെയാണ് മന്ത്രിതല സംഘം കശ്മീരിലെത്തുക. പുനഃസംഘടനാനന്തര കശ്മീരിലെ സ്ഥിതിഗതികൾ പഠിക്കാനും വികസന പ്രവർത്തനങ്ങളെ കുറിച്ച് ബോധവത്ക്കരണം നടത്താനുമാണ് സംഘം എത്തുന്നത്.

ജനുവരി 17ന് ചേരുന്ന കേന്ദ്ര മന്ത്രിമാരുടെ യോഗത്തിന് ശേഷം ജമ്മു കശ്മീർ സന്ദർശനത്തിന്റെ കൃത്യമായ തിയതിയിൽ തീരുമാനമാകും. ജനുവരി 19 മുതൽ 24 വരെയായിരിക്കും ഇതിന്റെ സമയക്രമമെന്നാണ് സൂചന. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ആദ്യ കേന്ദ്രസംഘം ഇവിടേക്ക് സന്ദർശനത്തിനെത്തുന്നത്. ജമ്മു-കശ്മീരിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനൊപ്പം ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിലൂടെ ജനങ്ങൾക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും കേന്ദ്രം കൊണ്ടുവരുന്ന വിവിധ വികസന പദ്ധതികളെക്കുറിച്ചും കേന്ദ്രമന്ത്രിമാർ ജനങ്ങളെ ബോധവത്കരിക്കും.

കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ലഡാക്ക്, ജമ്മു-കശ്മീർ എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിക്കൊണ്ടുള്ള കശ്മീർ പുനഃസംഘടനാ ബിൽ ബിജെപി പാർലമെന്റിൽ പാസാക്കിയിരുന്നത്. കഴിഞ്ഞ ആഴ്ച അമേരിക്ക അടക്കമുള്ള 15 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ജമ്മു കശ്മീർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി മടങ്ങുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP