Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചാണകത്തെ സംബന്ധിച്ച കൂടുതൽ ഗവേഷണങ്ങൾ നടത്തണമെന്ന് കേന്ദ്രമന്ത്രി; പാൽ, ചാണകം, മൂത്രം എന്നിവയിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിന് വലിയ സാധ്യതയുണ്ടെന്നും ഗിരിരാജ് സിങ്

ചാണകത്തെ സംബന്ധിച്ച കൂടുതൽ ഗവേഷണങ്ങൾ നടത്തണമെന്ന് കേന്ദ്രമന്ത്രി; പാൽ, ചാണകം, മൂത്രം എന്നിവയിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിന് വലിയ സാധ്യതയുണ്ടെന്നും ഗിരിരാജ് സിങ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചാണകത്തെ സംബന്ധിച്ച കൂടുതൽ ഗവേഷണങ്ങൾ ശാസ്ത്രജ്ഞർ നടത്തണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. രാജ്യത്തെ 12 സംസ്ഥാനങ്ങളിലെ വൈസ് ചാൻസലർമാർക്കും വെറ്റിനറി ഡോക്ടർമാർക്കും വേണ്ടി നടത്തിയ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പശുക്കൾ പാൽ ഉല്പാദനം നിർത്തിയാലും അവയെ മികച്ച രീതിയിൽ പരിപാലിക്കാൻ ആവശ്യമായ പണം കണ്ടെത്താൻ ചാണകം കർഷകരെ സഹായിക്കുമെന്ന് ഗിരിരാജ് സിങ് പറഞ്ഞു. കൃഷിക്കാർക്ക് ചാണകത്തിൽ നിന്നും ഗോമൂത്രത്തിൽ നിന്നും പണം സമ്പാദിക്കാൻ കഴിയുമെങ്കിൽ അവർ അവരുടെ കന്നുകാലികളെ ഉപേക്ഷിക്കില്ലെന്നാണ് പ്രതിക്ഷിക്കുന്നതെന്നും സിങ് കൂട്ടിച്ചേർത്തു.

'പശുവിന്റെ പാൽ, ചാണകം, മൂത്രം എന്നിവയിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിന് വലിയ സാധ്യതയുണ്ട്, ഇത് ആത്യന്തികമായി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും'ഗിരിരാജ് സിങ് പറഞ്ഞു. കൃഷിയുടെ ചെലവ് കുറഞ്ഞാൽ ഗ്രാമങ്ങളും കർഷകരും അഭിവൃദ്ധിപ്പെടും.

തെരുവിലൂടെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പശുക്കൾ ഉത്തർപ്രദേശിൽ വലിയ പ്രശ്‌നമാണെന്ന് സിങ് പറഞ്ഞു. മഹാത്മാ ഗാന്ധിയുടെയും റാം മനോഹർ ലോഹ്യയുടെയും ദീൻദയാൽ ഉപാദ്ധ്യായയുടെയും ആശയങ്ങൾ പിന്തുടർന്നാണ് താൻ ജീവിക്കുന്നതെന്നും കേന്ദ്രമന്ത്രി ചടങ്ങിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP