Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാഭിജി പപ്പടവും പാളി, കേന്ദ്രമന്ത്രിക്ക് കോവിഡ് ബാധിച്ചു; വൈറസ് ബാധ സ്ഥിരീകരിച്ചത് പപ്പടം കഴിച്ചാൽ കോവിഡ് ബാധിക്കില്ലെന്ന വാദവുമായെത്തിയ കേന്ദ്ര മന്ത്രി അർജുൻ റാം മേഘ്‌വാളിന്

ഭാഭിജി പപ്പടവും പാളി, കേന്ദ്രമന്ത്രിക്ക് കോവിഡ് ബാധിച്ചു; വൈറസ് ബാധ സ്ഥിരീകരിച്ചത് പപ്പടം കഴിച്ചാൽ കോവിഡ് ബാധിക്കില്ലെന്ന വാദവുമായെത്തിയ കേന്ദ്ര മന്ത്രി അർജുൻ റാം മേഘ്‌വാളിന്

മറുനാടൻ ഡെസ്‌ക്‌

കോവിഡ് മഹാമാരിയെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ നിരവധി മരുന്നുകൾ സംബന്ധിച്ച് നിരവധി പ്രചാരണങ്ങൾ നടന്നിരുന്നു. മഞ്ഞൾ മുതൽ മദ്യം വരെ കോവിഡിനെ പ്രതിരോധിക്കാൻ പര്യാപ്തമാണെന്ന തരത്തിലായിരുന്നു വിവിധ ആളുകൾ പ്രചാരണം അഴിച്ച് വിട്ടത്. ഇതിനിടയിൽ കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയായ അർജുൻ റാം മേഘ്‌വാൾ മറ്റൊരു അവകാശവാദവുമായി രം​ഗത്തെത്തിയിരുന്നു. 'ഭാഭിജി പപ്പടം' കഴിച്ചാൽ കോവിഡ് ബാധയുണ്ടാകില്ല എന്നായിരുന്നു ഇദ്ദേഹത്തിന്റെ അവകാശവാദം. എന്നാൽ ഇപ്പോൾ അർജുൻ റാം മേഘ്‌വാളിനും കോവിഡ് ബാധിച്ചിരിക്കുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

നിലവിൽ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് മന്ത്രിയെ. കോവിഡ് പൊസിറ്റീവാകുന്ന നാലാമത്തെ കേന്ദ്രമന്ത്രിയാണ് അർജുൻ റാം മേഘ്‌വാളെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ചെറിയ രോഗലക്ഷണം കണ്ടപ്പോൾ കോവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. അന്ന് റിസൽട്ട് നെഗറ്റീവ് ആയിരുന്നു. എന്നാൽ രണ്ടാമത്തെ ടെസ്റ്റിൽ കോവിഡ് പോസിറ്റീവായി. തനിക്ക് വലിയ രീതിയിലുള്ള പ്രശ്നമില്ലെന്നും എയിംസിൽ ചികിത്സയിലാണെന്നും അർജുൻ റാം മേഘ്‌വാൾ ട്വീറ്റ് ചെയ്തു. സമ്പർക്കത്തിൽ എത്തിയവർ ആരോഗ്യം സൂക്ഷിക്കണമെന്നും അർജുൻ റാം മേഘ്‌വാൾ ട്വീറ്റിൽ ആവശ്യപ്പെടുന്നു.

നേരത്തെ കോവിഡിനെ തുരത്താൻ 'ഭാഭിജി പപ്പടം' സഹായിക്കുമെന്ന അർജുൻ റാം മേഘ്‌വാളിന്റെ വിചിത്ര വാദം വിവാദമായിരുന്നു. കോവിഡിനെ പ്രതിരോധിക്കാൻ 'ഭാഭിജി പപ്പടം' കഴിച്ചാൽ മതിയെന്ന വാദമാണ് അർജുൻ റാം മുന്നോട്ട് വച്ചത്. ശരീരത്തിന് ആവശ്യമായ ആന്റിബോഡികൾ ഉൽപാദിപ്പിക്കാൻ സഹായകമായ ഘടകങ്ങൾ ഭാഭിജി പപ്പടത്തിലുണ്ടെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ഒരു പപ്പട നിർമ്മാതാവാണ് ഈ ഉൽപ്പന്നവുമായി തന്റെ അടുത്ത് എത്തിയതെന്നും ഇതിലെ ഘടകങ്ങൾ കോവിഡ് പ്രതിരോധത്തിന് സഹായിക്കുന്ന ആന്റിബോഡി ഉൽപ്പാദിപ്പിക്കുമെന്നുമായിരുന്നു മന്ത്രിയുടെ അവകാശവാദം. പപ്പടത്തെ പറ്റിയും അതിന്റെ ​ഗുണങ്ങളെ കുറിച്ചും അർജുൻ റാം വിവരിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP