Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഞാൻ കൊലവിളിയോ വിദ്വേഷ മുദ്രാവാക്യമോ നടത്തിയിട്ടില്ല; മാധ്യമങ്ങൾ പറയുന്നതെല്ലാം പച്ചക്കള്ളം; പൊട്ടിത്തെറിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിദ്വേഷ മുദ്രാവാക്യം വിളിയിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. താൻ കൊലവിളി നടത്തിയിട്ടില്ലെന്നും മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും താക്കൂർ ആരോപിച്ചു.

നിങ്ങൾ (മാധ്യമങ്ങൾ) കള്ളം പറയുകയാണ്. ആദ്യം കാര്യമെന്തെന്ന് നിങ്ങൾ മനസിലാക്കണം. മുറിവൈദ്യം ആപത്താണ്- ചണ്ഡിഗഡിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ കേന്ദ്രധനകാര്യ സഹമന്ത്രി പറഞ്ഞു. വിഷയം ജുഡീഷറിയുടെ പരിഗണനയിലാണെന്നും ഇപ്പോൾ പ്രതികരിക്കാൻ താത്പര്യമില്ലെന്നും താക്കൂർ കൂട്ടിച്ചേർത്തു.

കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകണം. വിവിധ വിശ്വാസങ്ങൾ പിന്തുടരുന്നവർ ഒന്നിച്ചു രാഷ്ട്ര നിർമ്മാണത്തിനായി പ്രവർത്തിക്കുന്നതാണ് ഇന്ത്യയുടെ ശക്തിയെന്നും താക്കൂർ പറഞ്ഞു. ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അനുരാഗ് താക്കൂർ നടത്തിയ പ്രസംഗം കലാപത്തിലേക്കു നയിച്ച സാഹചര്യത്തെ കുറിച്ചായിരുന്നു മാധ്യമങ്ങളുടെ ചോദ്യം.

രാജ്യദ്രോഹികളെ വെടിവച്ചു കൊല്ലണം (ഗോലി മാരോ സാലോം കൊ) എന്നു താക്കൂർ പ്രസംഗിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് പിന്നീട് നിരവധി അവസരങ്ങളിൽ വിവിധ ആളുകൾ ആവർത്തിച്ചു. ഡൽഹി കലാപത്തിലേക്കു നയിച്ച ബിജെപി നേതാവ് കപിൽ മിശ്രയുടെ പ്രസംഗവും, താക്കൂറിന്റെ പ്രസംഗത്തിനു സമാനമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP