Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബെം​ഗളുരു കലാപത്തിന്റെ പേരിൽ എസ്.ഡി.പി.ഐയെ നിരോധിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാതെ കേന്ദ്ര സർക്കാർ; ദേശീയ സുരക്ഷയേയും ക്രമസമാധാനത്തേയും ബാധിക്കുന്ന പ്രവർത്തികളുണ്ടായാൽ അനുയോജ്യമായ നിയമനടപടികൾ നിയമപ്രകാരമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ബെം​ഗളുരു കലാപത്തിന്റെ പേരിൽ എസ്.ഡി.പി.ഐയെ നിരോധിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാതെ കേന്ദ്ര സർക്കാർ; ദേശീയ സുരക്ഷയേയും ക്രമസമാധാനത്തേയും ബാധിക്കുന്ന പ്രവർത്തികളുണ്ടായാൽ അനുയോജ്യമായ നിയമനടപടികൾ നിയമപ്രകാരമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബെം​ഗളുരു കലാപത്തിന്റെ പേരിൽ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ  തുടങ്ങിയ സംഘടനകളെ നിരോധിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാതെ കേന്ദ്ര സർക്കാർ. കർണാടകയിലെ ബിജെപി എംപി പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര സർക്കാർ കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറിയത്.  പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ സംഘടനകളെയും ടർക്കിഷ് യൂത്ത് ഫെഡറേഷനുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ജമാത്തെ-ഇ-ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് ഓർഗനൈസേഷനെ (എസ്ഐഒ)യും നിരോധിക്കുമോ എന്നായിരുന്നു ബിജെപി എംപി തേജസ്വി സൂര്യ ചോദിച്ചത്. "ദേശീയ സുരക്ഷയേയും ക്രമസമാധാനത്തേയും ബാധിക്കുന്ന വിധത്തിൽ ഈ സംഘടനകളുടെ ഭാഗത്തു നിന്ന് പ്രവർത്തികളുണ്ടായാൽ അനുയോജ്യമായ നിയമനടപടികൾ നിയമപ്രകാരം കൈക്കൊള്ളുന്നതായിരിക്കും" എന്നാണ് ഇതിന് മറുപടി നൽകിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞത്.

ടർക്കിഷ് യൂത്ത് ഫെഡറേഷൻ എന്ന സംഘടന ഇസ്ലാമിക് ഭീകരവാദത്തിന് ഫണ്ടു ചെയ്യുന്ന സംഘടനയാണെന്നും ഈ സംഘടനയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ജമാത്തിന്റെ സ്റ്റുഡന്റ് ഇസ്ലാമിക് ഓർഗനൈസേഷനെതിരെ നടപടി എടുക്കാൻ കേന്ദ്രം ആലോചിക്കുന്നുണ്ടോ എന്നുമായിരുന്നു ബിജെപി എംപിയുടെ ആദ്യ ചോദ്യം. ബെംഗളുരുവിലെ ഡിജെ ഹള്ളി, കെജി ഹള്ളി എന്നിവിടങ്ങളിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസിനെ ആക്രമിച്ച കേസിലും പൊതുമുതൽ നശിപ്പിച്ച കേസിലും എസ്ഡിപിഐയുമായി ബന്ധമുള്ളവരുണ്ട്. ഈ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട്, അതുപോലുള്ള സംഘടനകൾ തുടങ്ങിയവയെ നിരോധിക്കാൻ ആലോചിക്കുന്നുണ്ടോ എന്നായിരുന്നു രേഖാമൂലമുള്ള അടുത്ത ചോദ്യം.

എസ്ഡിപിഐയെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ പുരോ​ഗമിക്കുന്നുഎന്ന് കർണാടക ആഭ്യന്തരമന്ത്രി ബവരാജ് ബൊമ്മൈ നേരത്തേ പറഞ്ഞിരുന്നു. ബെം​ഗളുരു കലാപത്തെ തുടർന്നാണ് കർണാടക സർക്കാർ ഇതിനായുള്ള നീക്കങ്ങൾ ശക്തമാക്കിയത്. കലാപത്തിൽ മുഖ്യപങ്കുള്ള എസ്ഡിപിഐക്ക് നിരോധനമേർപ്പെടുത്തുന്ന കാര്യം കേന്ദ്രസർക്കാരുമായി ചർച്ച ചെയ്യുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. അക്രമികൾക്കെതിരെ യു.എ.പി.എ. ചുമത്തുമെന്നും ആവശ്യമെങ്കിൽ ഗുണ്ട ആക്ട് നടപ്പാക്കുമെന്നും കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ അറിയിച്ചിരുന്നു.

ആക്രമണങ്ങളെ ഇല്ലാതാക്കാനായി ആഭ്യന്തരവകുപ്പും പൊലീസും സ്വീകരിച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു. പൊതുമുതൽ നശിപ്പിച്ചതിലുള്ള നഷ്ടം കലാപകാരികളിൽ നിന്നും ഈടാക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. ആവശ്യമെങ്കിൽ സംഘടനയെ നിരോധിക്കാൻ കേന്ദ്രത്തോട് ശുപാർശ ചെയ്‌തേക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാനമായ പ്രതികരണമാണ് കർണാടക നിയമമന്ത്രി ജെസി മധുസ്വാമിയും നടത്തിയത്. എസ്ഡിപിഐയെ നിരോധിക്കുമെന്ന് ഞങ്ങൾക്ക് പറയാൻ സാധിക്കില്ല. എന്നാൽ സംഘടനയ്‌ക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും. ഈ പ്രശ്‌നം കേന്ദ്രസർക്കാരിന്റെ പരിഗണനയ്ക്ക് വിടുമെന്നും നിരോധനത്തെക്കുറിച്ച് അഭിപ്രായം ആരായുമെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 11-നാണ് കിഴക്കൻ ബെംഗളൂരുവിൽ സംഘർഷം ഉണ്ടായത്. പുലികേശിനഗറിലെ കോൺഗ്രസ് എംഎൽഎ. ആർ. അഖണ്ഡ ശ്രീനിവാസിന്റെ അടുത്ത ബന്ധുവായ പി നവീന്റെ വിദ്വേഷ ഫേസ്‌ബുക്ക് പോസ്റ്റിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്. മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് മരണപ്പെട്ടു. നിരവധി കെട്ടിടങ്ങൾ തകർക്കപ്പെട്ടു. ലക്ഷണക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സംഘർത്തിന്റെ ഭാഗമായി എംഎൽഎയുടെ വസതിയിലടക്കം അക്രമികൾ തീയിട്ടിരുന്നു. സംഭവുമായി ബന്ധപ്പെട്ട് 340 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. എസ്ഡിപിഐക്ക് കലാപത്തിൽ പങ്കുള്ളതായി തെളിവുകൾ ലഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP