Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അൺലോക്ക് 5.0 മാർഗ്ഗനിർദ്ദേശങ്ങൾ നവംബർ 30 വരെ നീട്ടി കേന്ദ്ര സർക്കാർ; തീയറ്ററുകളടക്കം ഭാഗികമായി പ്രവർത്തിക്കാൻ അനുമതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് 19 അൺലോക്ക് മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ നീട്ടി. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ പുറപ്പെുവിച്ച അൺലോക്ക് 5.0 മാർഗ്ഗനിർദ്ദേശങ്ങൾ നവംബർ 30 വരെയാണ് നീട്ടിയിരിക്കുന്നത്. സെപ്റ്റംബർ 30ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം തീയറ്ററുകളടക്കം ഭാഗികമായി പ്രവർത്തിക്കാൻ അനുവദിച്ചിരുന്നു.

ഒക്ടോബർ 31 വരെയാണ് അൺലോക്ക് 5.0 മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നത്. എന്നാൽ ഇത് നവംബർ 30 വരെ നീട്ടിയിരിക്കുകയാണ്. മെട്രോ ട്രെയിനുകൾ, മാളുകൾ, ഹോട്ടലുകൾ, മതപരമായ ചടങ്ങുകൾ, തുടങ്ങിയവ ചില നിയന്ത്രണങ്ങളോട് അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി. അതേമസമയം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം തുറക്കുന്ന കാര്യത്തിൽ അതാത് സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ബീഹാർ തിരഞ്ഞെടുപ്പിൻെ്റയും മധ്യപ്രദേശിൽ കോൺഗ്രസ് എംഎ‍ൽഎമാർ ബിജെപിയിലേക്ക് കൂറുമാറിയതിനെ തുടർന്നുണ്ടായ ഒഴിവിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൻെ്റയും പശ്ചാത്തലത്തിൽ രാഷ്ട്രീയ പരിപാടികളിൽ പരമാവധി 200 പേരെ പങ്കെടുപ്പിക്കാൻ അനുവദിച്ചിട്ടുണ്ട്. കണ്ടെയ്ന്മെന്റ് സോണുകൾക്ക് പുറത്ത് മാത്രമേ രാഷ്ട്രീയ പരിപാടികൾ സംഘടിപ്പിക്കാൻ അനുമതി ഉണ്ടായിരിക്കൂ. കണ്ടെയ്ന്മെന്റ് സോണുകളിൽ ലോക്ക് ഡൗൺ തുടരുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP