Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നക്‌സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ യൂണിഫോം കുപ്പത്തൊട്ടിയിൽ; കണ്ടെത്തിയത് വഴിയാത്രക്കാരൻ

നക്‌സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ യൂണിഫോം കുപ്പത്തൊട്ടിയിൽ; കണ്ടെത്തിയത് വഴിയാത്രക്കാരൻ

റായ്പൂർ: ഛത്തീസ്‌ഗഢിൽ നക്‌സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാരുടെ യൂണിഫോമും മറ്റും കുപ്പത്തൊട്ടിയിൽ കണ്ടെടുത്തു. ജവാന്മാരുടെ രക്തം പുരണ്ട വസ്ത്രങ്ങളും ഷൂസുകളുമാണ് കുപ്പത്തൊട്ടിയിൽ നിന്ന് കണ്ടെടുത്തത്.

ആശുപത്രി പരിസരത്തെ കുപ്പത്തൊട്ടിയിൽ നിന്നാണ് ജവാന്മാരുടെ വസ്ത്രങ്ങളും ഷൂസും മറ്റും കണ്ടെടുത്തത്. തലസ്ഥാനമായ റായ്പൂരിലെ ആശുപത്രി മോർച്ചറിക്കു സമീപത്തെ കുപ്പത്തൊട്ടിയിലാണ് സൈനികരുടെ വസ്ത്രങ്ങൾ കണ്ടെത്തിയത്. വഴി യാത്രക്കാരനാണ് ഇവ കണ്ടെത്തിയത്.

നാല് സെറ്റ് സൈനിക വസ്ത്രങ്ങളും 10 ജോഡി ഷൂസുമാണ് കുപ്പത്തൊട്ടിയിൽ നിന്നു ലഭിച്ചത്. ഇവ സിആർപിഎഫ് അധികൃതർക്ക് കൈമാറി.

സുക്മയിലെ ചിന്താഗുഫയിൽ തിങ്കളാഴ്ച നടന്ന നക്‌സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടേതാണ് വസ്ത്രങ്ങൾ. രാത്രിയിൽ ഒരു ഓപറേഷൻ കഴിഞ്ഞ് ക്യാമ്പിലേക്ക് മടങ്ങുകയായിരുന്ന സംഘത്തിനു നേരെ വനത്തിനുള്ളിൽ വച്ചാണ് ആക്രമണമുണ്ടായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP