Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏക സിവിൽ കോഡ് നടപ്പിലാക്കാൻ സ്വകാര്യ ബില്ലുമായി ബിജെപി എംപി; പ്രതിപക്ഷം ഇടഞ്ഞതോടെ പിൻവലിച്ചു

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ദേശീയ തലത്തിൽ കമ്മീഷൻ രൂപീകരിക്കണമെന്ന സ്വകാര്യ ബിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പിൻവലിച്ചു. രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപി കിറോഡി ലാൽ മീണയാണ് രാജ്യസഭയിൽ സ്വകാര്യബിൽ അവതരിപ്പിക്കാൻ ശ്രമിച്ചത്.

രാജ്യത്തെ മതനിരപേക്ഷത തകർക്കുക എന്നതാണ് ബിൽ അവതരിപ്പിക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സിപിഎം എംപി എളമരം കരീം വിമർശിച്ചു. ഡി.എം.കെ, എം.ഡി.എം.കെ, ആർ.ജെ.ഡി തുടങ്ങിയ കക്ഷികളും കോൺഗ്രസിലെ ചില എംപിമാരും ഈ നിലപാടിനെ പിന്തുണച്ചു. തുടർന്ന് വിവാദ ബില്ലിന് പകരം കിറോഡി ലാൽ രാജസ്ഥാന് പ്രത്യേക സാമ്പത്തിക സഹായത്തിനുള്ള മറ്റൊരു ബില്ല് അവതരിപ്പിച്ച് പിന്മാറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP