Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് കോൺഗ്രസ്; കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് ഒപ്പമെന്ന് രാഹുൽ ഗാന്ധി; കേന്ദ്ര സർക്കാർ കർശന നടപടി എടുക്കണമെന്നും രാഷ്ട്രീയം പറയേണ്ട സമയമല്ല ഇതെന്നും പ്രീയങ്ക ഗാന്ധി; ലഖ്നൗവിൽ നടത്താനിരുന്ന വാർത്താ സമ്മേളനവും റദ്ദാക്കി

പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് കോൺഗ്രസ്; കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് ഒപ്പമെന്ന് രാഹുൽ ഗാന്ധി; കേന്ദ്ര സർക്കാർ കർശന നടപടി എടുക്കണമെന്നും രാഷ്ട്രീയം പറയേണ്ട സമയമല്ല ഇതെന്നും പ്രീയങ്ക ഗാന്ധി; ലഖ്നൗവിൽ നടത്താനിരുന്ന വാർത്താ സമ്മേളനവും റദ്ദാക്കി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് കോൺഗ്രസ്. കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിനൊപ്പമുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഭീകരാക്രമണത്തിനെതിരേ കേന്ദ്ര സർക്കാർ കർശന നടപടി എടുക്കണമെന്നും രാഷ്ട്രീയം പറയേണ്ട സമയമല്ല ഇതെന്നും പ്രീയങ്ക ഗാന്ധിയും പറഞ്ഞു. രാജ്യസുരക്ഷയിൽ മോദി സർക്കാർ വീഴ്ച വരുത്തിയെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാലയും ആരോപിച്ചു. പ്രിയങ്ക ലഖ്നൗവിൽ നടത്താനിരുന്ന വാർത്താ സമ്മേളനം പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കി. രാഷ്ട്രീയ വിഷയങ്ങൾ സംസാരിക്കാനാണ് വാർത്താ സമ്മേളനം വിളിച്ചുചേർത്തതെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ, രാജ്യത്തെ ജവാന്മാർ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സാഹചര്യത്തിൽ രാഷ്ട്രീയം പറയുന്നത് ശരിയല്ല. രാജ്യം മുഴുവൻ ഈ അവസരത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്കൊപ്പമാണ്. ജവാന്മാരോടുള്ള ആദര സൂചകമായി രണ്ടു മിനിറ്റ് മൗനം പാലിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നും അവർ വാർത്താ സമ്മേളനത്തിനെത്തിയ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ജവാന്മാരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പ് അവർ മാധ്യമ പ്രവർത്തകർക്ക് നൽകി.

കുടുംബാംഗമായ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നതിലുള്ള വേദന മറ്റാരെക്കാളും നന്നായി തനിക്കറിയാമെന്ന് അവർ അനുശോചന സന്ദേശത്തിൽ പറയുന്നു. കോൺഗ്രസ് പാർട്ടി മാത്രമല്ല, രാജ്യം മുഴുവൻ ധീരസൈനികരുടെ കുടുംബങ്ങൾക്കൊപ്പം തോളോടുതോൾ ചേർന്ന് നിൽക്കും. ഭീകരാക്രമണങ്ങൾ ഇനി അവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അവർ പറഞ്ഞു.

ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്കു പോയ സിആർപിഎഫ് ജവാന്മാർ സംഞ്ചരിച്ച വാഹന വ്യൂഹത്തിനുനേരെയാണ് പുൽവാമയിൽവച്ച് ഭീകരാക്രമണമുണ്ടായത്. 78 വാഹനങ്ങളിൽ 2500 ഓളം ജവാന്മാരാണ് ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP