Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബാറിന് മുന്നിൽ പശുക്കളെ കെട്ടിയിട്ട് ഉമാ ഭാരതി; പ്രതിഷേധം 'മദ്യമല്ല, പാൽ കുടിക്കൂ' എന്ന മുദ്രാവാക്യവും ഉയർത്തി; മാർച്ച് സംഘടിപ്പിച്ചത് മദ്യശാലകൾ പശുസംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന പ്രഖ്യാപനത്തിന് പിന്നാലെ

ബാറിന് മുന്നിൽ പശുക്കളെ കെട്ടിയിട്ട് ഉമാ ഭാരതി; പ്രതിഷേധം 'മദ്യമല്ല, പാൽ കുടിക്കൂ' എന്ന മുദ്രാവാക്യവും ഉയർത്തി; മാർച്ച് സംഘടിപ്പിച്ചത് മദ്യശാലകൾ പശുസംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന പ്രഖ്യാപനത്തിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ഭോപാൽ: മദ്യശാലക്ക് മുന്നിൽ പശുക്കളെ കെട്ടിയിട്ട് ബിജെപി നേതാവ് ഉമാ ഭാരതിയുടെ പ്രതിഷേധം. മദ്യവിൽപനക്കെതിരെയുള്ള പ്രതിഷേധത്തിൽ, 'മദ്യമല്ല, പാൽ കുടിക്കൂ' എന്ന മുദ്രാവാക്യവും ഇവർ ഉയർത്തി. കഴിഞ്ഞ വർഷം ഇതേ മദ്യശാലയിലേക്ക് ഉമാ ഭാരതിയും പ്രവർത്തകരും ചാണകം എറിഞ്ഞിരുന്നു.

മധ്യപ്രദേശിലെ നിവാരി ജില്ലയിലെ ഓർച്ചയിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽക്കുന്ന കടക്ക് മുന്നിലായിരുന്നു പ്രതിഷേധം. മധ്യപ്രദേശിലെ മദ്യശാലകൾ പശുസംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് കഴിഞ്ഞ ദിവസം ഉമാ ഭാരതി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പശുക്കളുമായി എത്തി പ്രതിഷേധിച്ചത്.

കഴിഞ്ഞാഴ്ച, ഒരു മദ്യശാലക്ക് സമീപമുള്ള ക്ഷേത്രത്തിലെത്തിയ ഉമാഭാരതി, സർക്കാർ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിനായി ജനുവരി 31 വരെ അവിടെ തുടരുമെന്ന് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP