Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കോടതി എന്റെ മൊഴി രേഖപ്പെടുത്താൻ വിളിച്ചിരുന്നു. സത്യം എന്താണെന്ന് ഞാൻ പറഞ്ഞിട്ടുമുണ്ട്. വിധി എന്തായാലും കുഴപ്പമില്ല. തൂക്കുമരത്തിലേക്കാണ് എന്നെ പറഞ്ഞയയ്ക്കുന്നതെങ്കിൽ അത് അനുഗ്രഹമായി കരുതും; ബാബരിമസ്ജിദ് വിധിയിൽ തൂക്കുകയർ ലഭിച്ചാലും സ്വീകരിക്കുമെന്ന് ഉമാ ഭാരതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത കേസിൽ തൂക്കുകയർ ലഭിച്ചാൽ പോലും കുഴപ്പമില്ലെന്ന് ബിജെപി നേതാവും കേസിലെ പ്രതിയുമായ ഉമാ ഭാരതി. ദേശീയ ചാനലിന് നൽകിയ പ്രതികരണത്തിലാണ് ഉമാ ഭാരതി തന്റെ നിലപാട് വ്യക്തമാക്കിയത്.

'കോടതി എന്റെ മൊഴി രേഖപ്പെടുത്താൻ വിളിച്ചിരുന്നു. സത്യം എന്താണെന്ന് ഞാൻ പറഞ്ഞിട്ടുമുണ്ട്. വിധി എന്തായാലും കുഴപ്പമില്ല. തൂക്കുമരത്തിലേക്കാണ് എന്നെ പറഞ്ഞയയ്ക്കുന്നതെങ്കിൽ അത് അനുഗ്രഹമായി കരുതും', ഉമാ ഭാരതി പറഞ്ഞു.

ഉമാ ഭാരതിയെക്കൂടാതെ ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരും ബാബരി മസ്ജിദ് തകർത്ത സംഭവത്തിലെ ഗൂഢാലോചനക്കേസിലെ പ്രതികളാണ്.1992 ഡിസംബർ ആറിനാണ് ബാബരി മസ്ജിദ് ഹിന്ദുത്വവാദികൾ തകർത്തത്. വെള്ളിയാഴ്ച അദ്വാനിയുടേയും വ്യാഴാഴ്ച മുരളി മനോഹർ ജോഷിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

അയോധ്യയിലെ ഭൂമിതർക്ക കേസിൽ ഹിന്ദുത്വവാദികൾക്ക് അനുകൂലമായി സുപ്രീംകോടതി വിധി വന്നത് കഴിഞ്ഞ വർഷമായിരുന്നു. ഈ വർഷം ഓഗസ്റ്റ് 5 ന് അയോധ്യയിൽ രാമക്ഷേത്രത്തിനായി ഭൂമി പൂജ നടക്കുന്നുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യാതിഥി. ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതികളെ എല്ലാവരേയും ചടങ്ങിൽ വിളിക്കണമെന്ന് ഹിന്ദുത്വസംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP