Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സുപ്രീംകോടതിയുടെ ദിവ്യവിധിയെ സ്വാഗതം ചെയ്യുന്നു എന്ന് ഉമാഭാരതി; ഇതിനായി പ്രവർത്തിച്ച എല്ലാവരെയും അനുസ്മരിക്കുന്നു എന്നും ബിജെപി നേതാവ്

സുപ്രീംകോടതിയുടെ ദിവ്യവിധിയെ സ്വാഗതം ചെയ്യുന്നു എന്ന് ഉമാഭാരതി; ഇതിനായി പ്രവർത്തിച്ച എല്ലാവരെയും അനുസ്മരിക്കുന്നു എന്നും ബിജെപി നേതാവ്

മറുനാടൻ ഡെസ്‌ക്‌

അയോധ്യ കേസിലെ സുപ്രീംകോടതിയുടെ അന്തിമവിധിയെ സ്വാഗതം ചെയ്ത് ബിജെപി നേതാവ് ഉമാഭാരതി. കോടതിയുടെ ദിവ്യവിധി സ്വാഗതാർഹമാണെന്ന് ഉമാഭാരതി ട്വിറ്ററിൽ കുറിച്ചു. ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവരേയും അനുസ്മരിക്കുന്നുവെന്നും ഉമാഭാരതി പറഞ്ഞു. കോടതി വിധി സംബന്ധിച്ച് സമ്മിശ്ര പ്രതികരണമാണ് പുറത്തു വരുന്നത്. കോടതിവിധിയിൽ അസംതൃപ്തി പ്രകടിപ്പിച്ച് അസദുദ്ദീൻ ഒവൈസി രംഗത്ത് വന്നിരുന്നു. അഞ്ചേക്കർ ഭൂമിക്ക് വേണ്ടിയല്ല മുസ്ലീങ്ങൾ പോരാടിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, ബിജെപി നേതാക്കൾ വിധിയെ സ്വാഗതം ചെയ്തു.

അയോധ്യ വിധി പല കാരണങ്ങളാൽ പ്രാധാന്യമുള്ളതാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. പതിറ്റാണ്ടുകൾ പഴക്കമുള്ള തർക്കം എല്ലാവരുടെയും വാദങ്ങൾ കേട്ട് നീതിപൂർവ്വമായി പരിഹരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. സുപ്രീം കോടതി പുറപ്പെടുവിച്ചത് ചരിത്രവിധിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും ട്വീറ്റ് ചെയ്തു. അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത അമിത് ഷാ, ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഇതോടെ കൂടുതൽ ശക്തിപ്പെടുമെന്നും അഭിപ്രായപ്പെട്ടു. ഇതാരുടെയും വിജയവും പരാജയവുമല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു.

അയോധ്യ കേസിൽ അഞ്ച് അംഗ ഭരണഘടന ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്. തർക്കഭൂമിയിൽ ക്ഷേത്രം പണിയണമെന്ന് സുപ്രീംകോടതി വിധിച്ചു. മുസ്ലീങ്ങൾക്ക് ആരാധനയ്ക്ക് തർക്കഭൂമിക്ക് പുറത്ത് സ്ഥലം നൽകണം. അയോധ്യയിൽ പ്രധാനപ്പെട്ട സ്ഥലത്ത് തന്നെ അഞ്ച് ഏക്കർ നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം. അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കാൻ ഭൂമി ട്രസ്റ്റിന് കൈമാറണം. മൂന്ന് മുതൽ നാല് മാസത്തിനകം ഇതിനായുള്ള കർമ്മപദ്ധതി കേന്ദ്രം തയ്യാറാക്കണം. ട്രസ്റ്റിൽ നിർമോഹി അഖാഡയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP