Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അസമിൽ ബിജെപി നേതാവിന്റെ മകനെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി; ഉൾഫ തീവ്രവാദികൾ ആവശ്യപ്പെടുന്നത് ഒരു കോടി രൂപ മോചനദ്രവ്യം

അസമിൽ ബിജെപി നേതാവിന്റെ മകനെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി; ഉൾഫ തീവ്രവാദികൾ ആവശ്യപ്പെടുന്നത് ഒരു കോടി രൂപ മോചനദ്രവ്യം

ഗുവാഹത്തി: അസമിൽ ബിജെപി നേതാവിന്റെ മകനെ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഒഫ് അസം (ഉൾഫ) തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി. ഒരു കോടി രൂപ മോചനദ്രവ്യമാണു തീവ്രവാദികൾ ആവശ്യപ്പെടുന്നത്.

ബിജെപി നേതാവ് രത്നേശ്വർ മോറന്റെ മകൻ കുൽദീപിനെയാണ് ഉൾഫാ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയത്. കുട്ടിയെ മോചിപ്പിക്കണമെങ്കിൽ ഒരു കോടി രൂപ മോചനദ്രവ്യമായി വേണമെന്ന് ആവശ്യപ്പെടുന്ന വീഡിയോ തീവ്രവാദ സംഘടന പുറത്തുവിട്ടിട്ടുണ്ട്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. മോറൻ പച്ച ടീഷർട്ട് ധരിച്ച് മുട്ടുകാലിൽ ഇരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ. അഞ്ച് തീവ്രവാദികൾ കുട്ടിക്ക് ചുറ്റിലും ആയുധങ്ങളുമായി നിൽക്കുന്നതും വീഡിയോയിൽ കാണാം.

തന്റെ ആരോഗ്യം അപകടകരമായ അവസ്ഥയിലാണെന്നും തന്നെ രക്ഷിക്കണമെന്നും കുട്ടി വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്. അസം മുഖ്യമന്ത്രി സർബാനന്ദ സൊനോവാളിനോട് തന്നെ മോചിപ്പിക്കാൻ വേണ്ടത് ചെയ്യണമെന്നും കുട്ടി യാചിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. നേരത്തേയും ഉൾഫ ആൾക്കാരെ തട്ടിക്കൊണ്ടു പോയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് തട്ടിക്കൊണ്ടു പോയ ഒരാളുടെ വീഡിയോ ഉൾഫ പുറത്തുവിടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP