Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

അസമിലെ അഞ്ച് സ്‌ഫോടനങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത് ഉൾഫ ഐ; ഇന്ന് ബന്ദ് ആചരിക്കാനുള്ള തീവ്രവാദികളുടെ ആഹ്വാനം ജനങ്ങൾ തള്ളിയതിലുള്ള ജാള്യത മറയ്ക്കാനെന്ന് മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ

അസമിലെ അഞ്ച് സ്‌ഫോടനങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത് ഉൾഫ ഐ; ഇന്ന് ബന്ദ് ആചരിക്കാനുള്ള തീവ്രവാദികളുടെ ആഹ്വാനം ജനങ്ങൾ തള്ളിയതിലുള്ള ജാള്യത മറയ്ക്കാനെന്ന് മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ

മറുനാടൻ മലയാളി ബ്യൂറോ

ഗുവാഹത്തി: രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ അസമിലെ അഞ്ചിടങ്ങളിൽ നടന്ന സ്‌ഫോടനത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്ത് ഉൾഫ തീവ്രവാദികൾ. അസമിലെ ഉൾഫ-ഐ എന്നറിയപ്പെടുന്ന സംഘടനയാണ് ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷങ്ങൾ ബഹിഷ്‌കരിക്കാനും ഞായറാഴ്ച സംസ്ഥാന വ്യാപകമായി ബന്ദ് ആചരിക്കാനും ഉൾഫ- ഐ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ സംസ്ഥാനത്ത് വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

ഇന്ന് രാവിലെ ആയിരുന്നു ദിബ്രു സോണാലി മേഖലകളിൽ സ്‌ഫോടനം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. ശക്തിയേറിയ ഗ്രനേഡ് സ്‌ഫോടനമാണ് നടന്നതെന്നാണ് ഇതുവരെയുള്ള വിവരം. ദിബ്രുഗഡിലെ ഗ്രഹം ബസാർ, എടി റോഡിലെ ഗുരുദ്വാര, ദുലിയാജൻ എന്നിവിടങ്ങളിൽ സ്‌ഫോടനം നടന്നു. സൊണാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ തിയോക് ഘടിലും സ്‌ഫോടനം ഉണ്ടായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു.

സ്‌ഫോടനങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും കർശന നടപടിയുണ്ടാകുമെന്നും അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ തീർത്തും അവഗണിച്ചതിലെ ജാള്യത മറച്ചുവയ്ക്കാനാണ് തീവ്രവാദ സംഘടനകൾ ഈ വിശുദ്ധ ദിനത്തിൽ ആക്രമണം നടത്തിയതെന്നും അദ്ദേഹം വിമർശിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP