Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതിയ അധ്യയന വർഷത്തേക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി യുജിസി; അതത് സംസ്ഥാനത്തെ സാഹചര്യങ്ങൾ വിലയിരുത്തി സർവകലാശാലകൾക്ക് മാർഗനിർദേശങ്ങളിൽ ആവശ്യമായ മാറ്റംവരുത്താമെന്നും നിർദ്ദേശം

പുതിയ അധ്യയന വർഷത്തേക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി യുജിസി; അതത് സംസ്ഥാനത്തെ സാഹചര്യങ്ങൾ വിലയിരുത്തി സർവകലാശാലകൾക്ക് മാർഗനിർദേശങ്ങളിൽ ആവശ്യമായ മാറ്റംവരുത്താമെന്നും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ്-19 വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും പ്രത്യേക സാഹചര്യത്തിൽ യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) പുതിയ അധ്യയന വർഷത്തേക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. നിലവിലുള്ള വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് ഒന്നുമുതലും പുതുതായി ചേരുന്നവർക്ക് സെപ്റ്റംബർ ഒന്നുമുതലും അക്കാദമിക് സെഷൻ ആരംഭിക്കാൻ യുജിസി നിർദേശിച്ചു. അതത് സംസ്ഥാനത്തെ സാഹചര്യങ്ങൾ വിലയിരുത്തി സർവകലാശാലകൾക്ക് മാർഗനിർദേശങ്ങളിൽ ആവശ്യമായ മാറ്റംവരുത്താമെന്നും യുജിസി വ്യക്തമാക്കിയിട്ടുണ്ട്.

അവസാന സെമസ്റ്റർ പരീക്ഷകൾ ജൂലായിൽ നടത്താം. ഇടയിലുള്ള വിദ്യാർത്ഥികളെ ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രൊമോട്ട് ചെയ്യുകയോ സാഹചര്യം മെച്ചപ്പെടുന്ന സംസ്ഥാനങ്ങളിൽ ജൂലായിൽ പരീക്ഷ നടത്തുകയോ ആവാം. ആഴ്ചയിൽ ആറ് പ്രവൃത്തിദിനങ്ങൾ വരെയാകാം. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെ ലോക്ക്ഡൗൺ കാലത്തെ താമസ, യാത്രാ വിവരങ്ങൾ സർവകലാശാലകൾ രേഖപ്പെടുത്തണം. എം.ഫിൽ., പിഎച്ച്.ഡി. വിദ്യാർത്ഥികൾക്ക് ആറ് മാസത്തേക്ക് കോഴ്‌സ് കാലാവധി നീട്ടി നൽകാം. വാചികപരീക്ഷ വീഡിയോ കോൺഫറൻസ് വഴി നടത്താമെന്നും യുജിസി മാർഗനിർദേശത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP