Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജനം കേട്ടത് മൻകി ബാത്തല്ല...ആംആദ്മിയുടെ ജൻ കി ബാത്ത്; തങ്ങൾക്കൊപ്പം നിൽക്കുന്നവരെല്ലാം രാജ്യസ്നേഹികളും, എതിർക്കുന്നവരെല്ലാം രാജ്യദ്രോഹികളുമാണെന്ന പ്രചാരണം തകിടംമറിഞ്ഞു; എഎപിയെ പുകഴ്‌ത്തിയും മോദിയെയും ബിജെപിയെയും പരോക്ഷമായി വിമർശിച്ചും ഉദ്ധവ് താക്കറെ

ജനം കേട്ടത് മൻകി ബാത്തല്ല...ആംആദ്മിയുടെ ജൻ കി ബാത്ത്; തങ്ങൾക്കൊപ്പം നിൽക്കുന്നവരെല്ലാം രാജ്യസ്നേഹികളും, എതിർക്കുന്നവരെല്ലാം രാജ്യദ്രോഹികളുമാണെന്ന പ്രചാരണം തകിടംമറിഞ്ഞു; എഎപിയെ പുകഴ്‌ത്തിയും മോദിയെയും ബിജെപിയെയും പരോക്ഷമായി വിമർശിച്ചും ഉദ്ധവ് താക്കറെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മൻകി ബാത്തിനുമേലുള്ള ജൻ കീ ബാത്തിന്റെ വിജയമാണ് ഡൽഹി വിജയമെന്ന് മഹരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. മൻ കി ബാത്തി'ന് രാജ്യത്ത് പ്രസക്തിയില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ആം ആദ്മി പാർട്ടിയുടെ 'ജൻ കി ബാത്താ'ണ് ഡൽഹിയിലെ ജനങ്ങൾ കേട്ടത്. തങ്ങൾക്കൊപ്പം നിൽക്കുന്നവരെല്ലാം രാജ്യസ്നേഹികളും, തങ്ങളെ എതിർക്കുന്നവരെല്ലാം രാജ്യദ്രോഹികളുമാണെന്ന പ്രചാരണം തിരഞ്ഞെടുപ്പ് ഫലം വന്നതോടെ തകിടംമറിഞ്ഞുവെന്ന് ബിജെപിയുടെ പേരെടുത്ത് പറയാതെ മഹാരാഷ്ട്രാ മുഖ്യമന്ത്രി വിമർശിച്ചു.

കേന്ദ്രം ഭരിക്കുന്നവർ ശക്തി മുഴുവൻ തിരഞ്ഞെടുപ്പിൽ പ്രയോഗിച്ചുവെങ്കിലും ആം ആദ്മി പാർട്ടിയുടെ ചൂലിന്റെ ശക്തിക്ക് മുന്നിൽ അവർക്ക് പിടിച്ചു നിൽക്കാനായില്ല. മുതിർന്ന നേതാക്കളെയാണ് ബിജെപി പ്രചാരണത്തിന് ഇറക്കിയത്. കെജ്രിവാളിനെ രാജ്യദ്രോഹിയെന്ന് മുദ്രകുത്താൻ ശ്രമം നടന്നു.

പ്രാദേശിക വിഷയങ്ങൾ അവഗണിച്ച് രാജ്യാന്തര വിഷയങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ അവർ ശ്രമിച്ചു. എന്നാൽ കെജ്രിവാളിനെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. മഹാരാഷ്ട്രയിലെ ജനങ്ങളുടെയും ശിവസേനയുടെയും പേരിൽ ഡൽഹിയിലെ വോട്ടർമാരെയും കെജ്രിവാളിനെയും അഭിനന്ദിക്കുന്നു. വികസനത്തിന്റെ പാതയിൽ മുന്നോട്ടു കുതിക്കാൻ അവർക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP