Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

പൗരത്വ നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കച്ചകെട്ടിയിറങ്ങി ഉത്തർപ്രദേശ്; പൗരത്വം നൽകാൻ മുസ്ലീമുകൾ അല്ലാത്ത അഭയാർത്ഥികളെ തേടിയിറങ്ങി യോഗി ആദിത്യനാഥ്;40,000 പേർക്ക് കൂട്ടത്തോടെ പൗരത്വം നൽകി കേന്ദ്ര നിയമം ആഘോഷിക്കാൻ രണ്ടും കൽപ്പിച്ച് മുഖ്യമന്ത്രി

പൗരത്വ നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കച്ചകെട്ടിയിറങ്ങി ഉത്തർപ്രദേശ്; പൗരത്വം നൽകാൻ മുസ്ലീമുകൾ അല്ലാത്ത അഭയാർത്ഥികളെ തേടിയിറങ്ങി യോഗി ആദിത്യനാഥ്;40,000 പേർക്ക് കൂട്ടത്തോടെ പൗരത്വം നൽകി കേന്ദ്ര നിയമം ആഘോഷിക്കാൻ രണ്ടും കൽപ്പിച്ച് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

ലഖ്നൗ: പൗരത്വ നിയമം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകാൻ യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ് ഒരുങ്ങുന്നു. ഇതിന്റെ ആദ്യ പടിയായി പൗരത്വം നൽകാൻ മുസ്ലീമുകൾ അല്ലാത്ത അഭയാർത്ഥികളെ തേടിയിറങ്ങിയിരിക്കുകയാണ് യോഗി ആദിത്യനാഥ്. ആദ്യ റിപ്പോർട്ടിലെ കണക്കുപ്രകാരം മുസ്ലിംഗങ്ങളല്ലാത്ത 40000ത്തോളം അനധികൃത കുടിയേറ്റക്കാർ യുപിയിലുണ്ട്. മുസ്ലീമുകൾ അല്ലാത്ത ഇവർക്കെല്ലാം കൂട്ടത്തോടെ പൗരത്വം നൽകി കേന്ദ്ര നിയമം ആഘോഷിക്കാൻ ഒരുങ്ങുകയാണ് യു.പി മുഖ്യമന്ത്രി.

സംസ്ഥാനത്തെ 19 ജില്ലകളിൽ അനധികൃത കുടിയേറ്റക്കാരുടെ ആദ്യഘട്ട കണക്കെടുപ്പ് യു.പി സർക്കാർ പൂർത്തിയാക്കി കഴിഞ്ഞു. ഈ റിപ്പോർട്ട് പ്രകാരം മുസ്ലിംഗങ്ങളല്ലാത്ത 40000ത്തോളം അനധികൃത കുടിയേറ്റക്കാർ യുപിയിലുണ്ട്. ഇവർക്കെല്ലാം കൂട്ടത്തോടെ പൗരത്വം നൽകാനാണ് യോഗി ആദിത്യനാഥിന്റെ നീക്കം. ഈ പട്ടിക യുപി സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു കഴിഞ്ഞു.

ആദ്യ പട്ടികിയിലെ അനധികൃത കുടിയേറ്റക്കാർ അഫ്ഗാനിസ്താൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പിൽനിന്ന് ലഭിച്ച വിവരങ്ങളിലുള്ളത്. പൗരത്വമില്ലാത്ത അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ ആരംഭിച്ചതായി യുപി മന്ത്രി ശ്രീകാന്ത് ശർമ്മ വ്യക്തമാക്കി. നിയമം പ്രാബല്യത്തിലാക്കി കേന്ദ്രത്തിന്റെ വിജ്ഞാപനം വന്നുകഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലാ മജിസ്ട്രേറ്റുമാരോടും വിവരങ്ങൾ ശേഖരിക്കാൻ നിർദ്ദേശം നൽകിയതായും ശ്രീകാന്ത് ശർമ്മ വാർത്താ ഏജൻസിയോട് പറഞ്ഞു. വിവരശേഖരണം സംസ്ഥാന വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണെന്നും ശ്രീകാന്ത് ശർമ്മ വ്യക്തമാക്കി.

ഗോരഖ്പുർ, അലിഗഢ്, രാംപുർ, പിലിഭിത്ത്, ലഖ്നൗ, വാരണാസി, ആഗ്ര തുടങ്ങിയ പ്രദേശങ്ങളിലെ അനധികൃത കുടിയേറ്റക്കാരാണ് സർക്കാറിന്റെ ആദ്യ അഭയാർഥി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ പിലിഭിത്തിലാണ് ഏറ്റവും കൂടുതൽ അനധികൃത കുടിയേറ്റക്കാരുള്ളത്. അതേസമയം ഒരോ ജില്ലകളിൽനിന്നുമുള്ള കൃത്യമായ അഭയാർഥികളുടെ കണക്ക് പുറത്തുവിട്ടിട്ടില്ല.

രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ അലയടിക്കുന്നതിനിടെ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതായി ജനുവരി പത്തിനാണ് കേന്ദ്രം വിജ്ഞാപനമിറക്കിയത്. നേരത്തെ പൗരത്വ ഭേദഗതി പ്രതിഷേധത്തിൽ ഏറ്റവുമധികം ആളുകളുടെ ജീവൻ നഷ്മായതും ഉത്തർപ്രദേശിലായിരുന്നു. പത്തൊമ്പതോളം പേരാണ് സംസ്ഥാനത്ത് പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ കൊല്ലപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP