Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202201Friday

യുവതിയും രണ്ട് യുവാക്കളും സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടു; രക്ഷിക്കാനായി ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; നടുക്കിരുന്ന യുവതിക്ക് ജീവനില്ല

യുവതിയും രണ്ട് യുവാക്കളും സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടു; രക്ഷിക്കാനായി ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; നടുക്കിരുന്ന യുവതിക്ക് ജീവനില്ല

ബുർഹാൻ തളങ്കര

ബെംഗളൂരു: യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് അപകടത്തിൽ പെട്ടു. മൃതദേഹം ബൈക്കിൽ ഇരുത്തി കൊണ്ട് പോവുന്നതിനിടെ രാമനഗരയിലാണ് സംഭവം. ബെംഗളൂരു രാജരാജേശ്വരി സ്വദേശിനി സൗമ്യയാണ് കൊല ചെയ്യപ്പെട്ടത്.

സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ബൈക്കിൽ മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെയാണ് രാമനഗര നഗരസഭ കമ്മീഷണറുടെ ഓഫീസിന് മുന്നിൽ ബൈക്ക് അപകടത്തിൽ പെട്ടത്. യുവതിയും രണ്ട് യുവാക്കളും ആയിരുന്നു ബൈക്കിൽ സഞ്ചരിച്ചത്. ബൈക്കിൽ നിന്ന് വീണ ഇവരെ പിടിച്ച് എഴുനേൽപ്പിക്കാൻ നോക്കുന്നതിനിടെയാണ് യുവതിക്ക് ജീവൻ ഇല്ലെന്ന് രക്ഷിക്കാൻ എത്തിയവർക്ക് മനസിലായത്.

ഇവർ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു .ചന്നപട്ട സ്വദേശികളായ നാഗരാജ്, വിനോദ്, നാഗരാജിന്റെ സഹോദരി ദുർഗ, ദുർഗയുടെ ഭർത്താവ് രഘു എന്നിവരാണ് അറസ്റ്റിൽ ആയത്. വാക്ക് തർക്കത്തെ തുടർന്നുള്ള മർദ്ദനത്തിലൂടെയാണ് സൗമ്യ മരിച്ചതെന്ന് പ്രതികൾ കുറ്റം സമ്മതിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP