Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണിമചിമ്മാതെ 109 മണിക്കൂർ നടത്തിയ രക്ഷാപ്രവർത്തനം വിഭലമാക്കി ഫത്തേവീർ കണ്ണടച്ചത് എന്നേക്കുമായി; പിറന്നാൾ ദിനത്തിലും കുടിവെള്ളം പോലും കിട്ടാതെ രണ്ടു വയസ്സുകാരൻ കുഞ്ഞ് കിടന്നത് 150 അടി താഴ്‌ച്ചയുള്ള കുഴൽക്കിണറിൽ; പുറത്തെടുത്തപ്പോഴും തുടിച്ചുകൊണ്ടിരുന്ന കുഞ്ഞു ഹൃദയം നിലച്ചത് 140 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ എത്തിയ ശേഷം

കണ്ണിമചിമ്മാതെ 109 മണിക്കൂർ നടത്തിയ രക്ഷാപ്രവർത്തനം വിഭലമാക്കി ഫത്തേവീർ കണ്ണടച്ചത് എന്നേക്കുമായി; പിറന്നാൾ ദിനത്തിലും കുടിവെള്ളം പോലും കിട്ടാതെ രണ്ടു വയസ്സുകാരൻ കുഞ്ഞ് കിടന്നത് 150 അടി താഴ്‌ച്ചയുള്ള കുഴൽക്കിണറിൽ; പുറത്തെടുത്തപ്പോഴും തുടിച്ചുകൊണ്ടിരുന്ന കുഞ്ഞു ഹൃദയം നിലച്ചത് 140 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ എത്തിയ ശേഷം

മറുനാടൻ മലയാളി ബ്യൂറോ

സാംഗ്രൂർ: 109 മണിക്കൂർ മരണത്തോട് മല്ലടിച്ച് കുഴൽക്കിണറിനുള്ളിൽ കിടന്ന പിഞ്ചുകുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങിയത് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ. നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ 150 അടി ആഴമുള്ള കുഴൽക്കിണറിൽനിന്ന് പുറത്തെടുത്ത രണ്ട് വയസ്സുകാൻ ഫത്തേവീർ മരിച്ചത് പിജിഎ ഛണ്ഡിഗഢ് ആശുപത്രിയിൽ വെച്ച്. അതേസമയം, കിണറിൽ നിന്നും ജീവനോടെ പുറത്തെത്തിച്ച കുഞ്ഞിനെ റോഡുമാർഗം ആശുപത്രിയിലേക്ക് കൊണ്ടുപോയതും വിവാദമാകുന്നു.തൊട്ടടുത്ത് സർക്കാർ ഹെലികോപ്ടർ ഉണ്ടായിരുന്നിട്ടും 140 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് കുട്ടിയെ റോഡ് മാർഗമാണ് കൊണ്ടുപോയത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴും കുഞ്ഞിന് ജീവനുണ്ടായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് ഉപയോഗ ശൂന്യമായ കുഴൽക്കിണറിൽ കുഞ്ഞ് വീണത്. തുണികൊണ്ട് മൂടിയ കുടിയ കുഴൽക്കിണറിൽ കുട്ടി വീഴുകയായിരുന്നു. അമ്മ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മാതാപിതാക്കളുടെ ഏകമകനാണ് കുഴൽക്കിണറിൽ വീണ ഫത്തേവീർ. തിങ്കളാഴ്ചയായിരുന്നു കുട്ടിയുടെ രണ്ടാം പിറന്നാൾ. കുഴൽക്കിണറിൽ വീണ കുട്ടിക്ക് ഭക്ഷണവും വെള്ളവും നൽകാൻ സാധിച്ചിരുന്നില്ല. ഓക്‌സിജൻ മാത്രമാണ് നൽകിയിരുന്നത്.

ജൂൺ ആറിന് ഉച്ചയ്ക്കുശേഷമാണ് ഭഗവൻപുരിലെ വീടിനു വെളിയിലുള്ള 150 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്കു കുഞ്ഞ് വീണത്. ദേശീയ ദുരന്തനിവാരണ സംഘവും പ്രാദേശിക ഭരണകൂടവും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. 125 അടിയോളം താഴ്ചയിലാണു കുഞ്ഞ് കിടന്നിരുന്നത്. ഒമ്പതുമീറ്റർ വ്യാസം മാത്രമുള്ള കുഴലിനുള്ളിൽ നീങ്ങാൻ കുട്ടിക്കു കഴിയുമായിരുന്നില്ല. സംഭവം നടന്ന് 40 മണിക്കൂറിനുശേഷമാണ് കുട്ടി ചലിക്കുന്നതായി കണ്ടെത്തിയത്. കുഴൽക്കിണറിനുള്ളിലേക്കു ചെറിയ ക്യാമറ ഇറക്കിവച്ചാണ് ഇത്രയും ദിവസം കുട്ടിയെ നിരീക്ഷിച്ചുകൊണ്ടിരുന്നത്. പൈപ്പുകളിൽക്കൂടി ഓക്‌സിജൻ നൽകുകയും ചെയ്തു.

വഴിയിൽക്കിടന്ന ചണസഞ്ചിയിൽ ചവിട്ടിയാണ് കുഞ്ഞ് കിണറിനുള്ളിലേക്കു വീണത്. ഈ സഞ്ചി കുട്ടിയുടെ മുഖത്തേക്കു ചെന്നുവീഴുകയും ചെയ്തിരുന്നു. കിണറിനുള്ളിൽ നിന്നു പുറത്തെടുത്തപ്പോഴും ഈ സഞ്ചി കുട്ടിയുടെ മുഖത്തുണ്ടായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ബാലനെ പുറത്തെടുത്തത്. പഞ്ചാബിലെ സാംഗ്രൂരിലെ ഭഗ്വൻപുര ഗ്രാമത്തിലാണ് രണ്ട് വയസ്സുകാരൻ ഫത്തേവീർ സിങ് വ്യാഴാഴ്ച 150 അടി ആഴമുള്ള കുഴൽക്കിണറിൽ വീണത്. കുട്ടിയെ പുറത്തെടുക്കാൻ വൈകിയതിൽ സർക്കാറിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. നിരവധി പേർ റോഡ് ഉപരോധിച്ചു.

കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കിണർ കുഴിച്ചാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടാൻ പ്രാർത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് ട്വീറ്റ് ചെയ്തിരുന്നു. തുറന്ന് കിടക്കുന്ന കുഴൽക്കിണറുകൾ കണ്ടെത്താനും നടപടിയെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP