Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടു വയസ്സുകാരൻ കളിച്ചു കൊണ്ടിരിക്കെ കുഴൽക്കിണറിൽ വീണത് അമ്മയുടെ മുന്നിൽ വെച്ച്; കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം നാലാം ദിവസവും തുടരുമ്പോഴും ഭക്ഷണവും വെള്ളവും നൽകാനാകാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത് സമാന്തര കിണർ കുഴിച്ച്

രണ്ടു വയസ്സുകാരൻ കളിച്ചു കൊണ്ടിരിക്കെ കുഴൽക്കിണറിൽ വീണത് അമ്മയുടെ മുന്നിൽ വെച്ച്; കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം നാലാം ദിവസവും തുടരുമ്പോഴും ഭക്ഷണവും വെള്ളവും നൽകാനാകാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത് സമാന്തര കിണർ കുഴിച്ച്

മറുനാടൻ മലയാളി ബ്യൂറോ

സാംഗ്രൂർ: പഞ്ചാബിലെ സാംഗ്രൂരിലെ ഭഗ്വൻപുര ഗ്രാമത്തിൽ കുഴൽക്കിണറിൽ വീണ ഫത്തേവീർ സിങ് എന്ന രണ്ട് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം നാലാം ദിവസവും തുടരുന്നു. കുഞ്ഞ് 150 അടി ആഴമുള്ള കുഴൽക്കിണറിൽ അകപ്പെട്ടിട്ട് നാല് ദിവസം പിന്നിട്ടു. കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. വ്യാഴാഴ്ച വൈകീട്ട് കളിച്ചുകൊണ്ടിരിക്കെയാണ് കുഞ്ഞ് ഉപയോഗ ശൂന്യമായ കുഴൽക്കിണറിൽ വീണത്.

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ തുണികൊണ്ട് മൂടിയ കുടിയ കുഴൽക്കിണറിൽ ഫത്തേവീർ വീഴുകയായിരുന്നു. അമ്മ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മാതാപിതാക്കളുടെ ഏകമകനാണ് കുഴൽക്കിണറിൽ വീണ ഫത്തേവീർ. ദേശീയ ദുരന്തനിവാരണ സേനയും പൊലീസുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ഞായറാഴ്ച കുട്ടിയുടെ അടുത്തെത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ പുറത്തെടുക്കാനായില്ല. രക്ഷാപ്രവർത്തനം തുടരുകയാണെന്നു അധികൃതർ അറിയിച്ചു.

കുട്ടിക്ക് ഭക്ഷണവും വെള്ളവും നൽകാൻ സാധിക്കാത്തത് ആശങ്കയുണ്ടാക്കുന്നു. ഓക്‌സിജൻ മാത്രമാണ് നൽകാനാകുന്നതെന്നും അധികൃതർ പറഞ്ഞു. കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കിണർ കുഴിച്ചാണ് കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നത്. അതിനിടെ രക്ഷാപ്രവർത്തനം വൈകുന്നുവെന്നാരോപിച്ച് നാട്ടുകാർ രംഗത്തെത്തി. മൂന്ന് ദിവസം പിന്നിട്ടിട്ടും കുട്ടിയെ രക്ഷിക്കാനാകാത്തത് അധികൃതരുടെ വീഴ്ചയാണെന്ന് നാട്ടുകാർ ആരോപിച്ചു.

കുട്ടിയെ എത്രയും വേഗം പുറത്തെത്തിക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചാബ് പിഡബ്ല്യുഡി മന്ത്രി വിജയ് ഇന്ദർ സിങ്ല പറഞ്ഞു. പ്രദേശത്തേക്ക് രാഷ്ട്രീയ, സാമൂഹക പ്രവർത്തകർ ഉൾപ്പെടെ നിരവധിയാളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP