Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വന്തം നാട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി; ഛത്തീസ്‌ഗഢിൽ രണ്ടുപേർ മരിച്ചത് റെയിൽവേ ട്രാക്കിൽ പ്രഭാത ഭക്ഷണം കഴിക്കാനിരിക്കവേ ചരക്ക് തീവണ്ടി ഇടിച്ച്

സ്വന്തം നാട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി; ഛത്തീസ്‌ഗഢിൽ രണ്ടുപേർ മരിച്ചത് റെയിൽവേ ട്രാക്കിൽ പ്രഭാത ഭക്ഷണം കഴിക്കാനിരിക്കവേ ചരക്ക് തീവണ്ടി ഇടിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ബിലാസ്പുർ: ലോക്ക്ഡൗണിൽ ഗ്രാമത്തിലേയ്ക്ക് കാൽ നടയായി മടങ്ങിയവർ റെയിൽവേ ട്രാക്കിൽ പ്രഭാത ഭക്ഷണം കഴിക്കാനിരിക്കവേ ചരക്ക് തീവണ്ടി കയറി മരിച്ചു. കലേശ്വർ രാജ്വഡേ, ഗുലാബ് രാജ്വഡേ എന്നിവരാണ് മരിച്ചത്. ഛത്തീസ്‌ഗഢിലെ കൊറിയ ജില്ലയിലാണ് സംഭവം. ലോക്ക്ഡൗണിൽ കുടുങ്ങിപ്പോയ തൊഴിലാളികൾ സുർജാപുർ ജില്ലയിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു.ഉദൽക്കച്ചർ, ദാരിതോള റെയിൽവേ സ്‌റ്റേഷനുകൾക്ക് ഇടയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.

മറ്റ് രണ്ടുപേർക്കൊപ്പം പെൻന്ദ്ര ജില്ലയിൽ നിന്ന് റെയിൽവേ ട്രാക്ക് വഴി സ്വന്തം ഗ്രാമത്തിലേയ്ക്ക് നടന്നുപോകുകയായിരുന്നു. മറ്റ് ഗതാഗത മാർഗങ്ങളില്ലാതിരുന്നതിനാലാണ് ട്രാക്ക് വഴി നടക്കാൻ ഇവർ തീരുമാനിച്ചത്. കൊല്ലപ്പെട്ടവർ ട്രാക്കിലിരുന്ന് ഭക്ഷണം കഴിച്ചപ്പോൾ മറ്റ് രണ്ട് പേർ വെള്ളം ശേഖരിക്കാനായി പോയിരുന്നു. ട്രാക്കിന്റെ വളവ് കാരണം ഇവർ ട്രെയിൻ വരുന്നത് കണ്ടില്ല. കൂടെയുണ്ടായിരുന്ന രണ്ടുപേരാണ് വിവരം പൊലീസിൽ അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP