Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അഫ്ഗാനിസ്ഥാനിൽ ബോംബ് ആക്രമണത്തിൽ രണ്ട് യു.എസ് സൈനികർ കൊല്ലപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

കാബുൾ: തെക്കൻ അഫ്ഗാനിസ്ഥാനിൽ യുഎസ് ആർമി വാഹനത്തിന് നേരെ നടന്ന ബോംബാക്രമണത്തിൽ രണ്ട്‌യുഎസ് സൈനികർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി നാറ്റോ മിഷൻ അറിയിച്ചു.

അതേസമയം, യുഎസ് പ്രതിരോധ വകുപ്പിന്റെ നയം അനുസരിച്ച് കൊല്ലപ്പെട്ട അംഗങ്ങളുടെ പേരുവിവരങ്ങൾ ആദ്യം ബന്ധുക്കളെ അറിയിക്കണം. അതിനുശേഷം മാത്രമേ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ പുറത്തു വിടുകയുള്ളൂ. അടുത്ത ബന്ധുക്കളെ വിവരം അറിയിക്കുന്നത് പൂർത്തിയാകുന്നതു വരെ പേരു വിവരങ്ങൾ പുറത്തുവിടുന്നത് തടഞ്ഞു വെയ്ക്കുമെന്ന് നാറ്റോ റെസല്യൂട്ട് സപ്പോർട്ട് മിഷൻ പ്രസ്താവനയിൽ അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ നേരത്തെ ഏറ്റെടുത്തിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP