Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

ഹൈദരാബാദിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; ആറുപേർക്ക് പരിക്കേറ്റു; ഒരു ലോക്കോപൈലറ്റ് ട്രെയിനുകൾക്കിടയിൽ കുടുങ്ങിയെന്ന് സൂചന

ഹൈദരാബാദിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; ആറുപേർക്ക് പരിക്കേറ്റു; ഒരു ലോക്കോപൈലറ്റ് ട്രെയിനുകൾക്കിടയിൽ കുടുങ്ങിയെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്; ഹൈദരാബാദ് കച്ചെഗൗഡ റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ കൂട്ടിയിടച്ചു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.ഹുന്ദ്രി ഇന്റർസിറ്റി എക്സ്‌പ്രസും ഹൈദരാബാദ് ലോക്കൽ പാസഞ്ചറുമാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഒരു ലോക്കോപൈലറ്റ് ട്രെയിനുകൾക്കിടയിൽ കുടുങ്ങിയിരിക്കുകയാണെന്നാണ് വിവരം.

തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. ഇയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. സിഗ്‌നൽ പ്രശ്‌നമാണ് അപകടത്തിന് കാരണം. ഒരു ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രെയിനിന് പിന്നിൽ അതേ ട്രാക്കിലെത്തിയ മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നു. ഭാഗ്യവശാൽ ഇരു ട്രെയിനുകളും പതിയെയായിരുന്നു സഞ്ചരിച്ചത്. അപകടത്തെക്കുറിച്ച് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ട്വീറ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ അധികൃതർക്ക് നിർദ്ദേശം നൽകിയതായി അദ്ദേഹം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP