Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തുകൊറോണ ബാധിതരുടെ എണ്ണം 1024 ആയി; മാരക വൈറസ് ഇന്ത്യയിൽ കവർന്നത് 27 പേരുടെ ജീവനും; രോ​ഗം സ്ഥിരീകരിച്ചവരിൽ രണ്ട് കരസേന ഉദ്യോ​ഗസ്ഥരും

രാജ്യത്തുകൊറോണ ബാധിതരുടെ എണ്ണം 1024 ആയി; മാരക വൈറസ് ഇന്ത്യയിൽ കവർന്നത് 27 പേരുടെ ജീവനും; രോ​ഗം സ്ഥിരീകരിച്ചവരിൽ രണ്ട് കരസേന ഉദ്യോ​ഗസ്ഥരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിൽ 1024 കേസുകൾ ഇതുവരെ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വൈറസ് ബാധിച്ച് രാജ്യത്ത് ഇതുവരെ 27 പേർ മരിച്ചു. അതിനിടെ, കരസേനയിൽ രണ്ടുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊൽക്കത്തയിൽ കേണൽ പദവിയിലുള്ള ഡോക്ടർക്കും ഡെറാഡൂണിൽ ജെസിഒ റാങ്കിലുള്ള ഉദ്യോഗസ്ഥനുമാണ് രോഗം സ്ഥിരീകരിച്ചത്.

കൊവിഡിനെതിരായ പോരാട്ടത്തിൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വന്നതായും ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളിൽ ക്ഷമ ചോദിക്കുന്നതായും പ്രധാനമന്ത്രി ഇന്ന് മൻകിബാത്തിലൂടെ അറിയിച്ചു. കൊവിഡ് നേരിടുന്നതിന്റെ ഭാഗമായാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് എന്നാൽ ലോക്ക് ഡൗണിനെ ചിലർ ഗൗരവത്തിൽ എടുക്കുന്നില്ലെന്നായിരുന്നു മോദിയുടെ വിമർശനം. ലോക്ക് ഡൗൺ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നതുകൊവിഡിനെതിരായയ പോരാട്ടത്തെ പുറകോട്ട് അടിക്കുമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

കൊവിഡ് കേസുകൾ ആയിരം പിന്നിടുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി ട്രെയിനിലെ കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കുന്നതിന്റെ ആദ്യ മാതൃക തയ്യാറായി. രോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായാൽ ആശുപത്രികൾ അപര്യാപ്തമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP