Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ജമ്മു കശ്മീരിൽ വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ച് പാക്കിസ്ഥാൻ; മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; അഞ്ച് സൈനികർക്ക് പരിക്ക്

ജമ്മു കശ്മീരിൽ വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ച് പാക്കിസ്ഥാൻ; മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; അഞ്ച് സൈനികർക്ക് പരിക്ക്

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മു കശ്മീരിൽ വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ച് പാക്കിസ്ഥാൻ. നിയന്ത്രണരേഖയ്ക്ക് സമീപം പാക് സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് കുപ്വാരയിലെ നൗഗാമിലും പൂഞ്ചിലും പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായത്. നൗഗാം മേഖലയിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. നാല് പേർക്ക് പരിക്കേറ്റു, പൂഞ്ചിൽ ഒരു സൈനികനാണ് വീരമൃത്യു വരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി സൈനിക വക്താവ് കേണൽ രാജേഷ് കാലിയ പ്രതികരിച്ചു. പരിക്കേറ്റവരെ സൈന്യത്തിന്റെ ആശുപത്രിയിലേക്ക് മാറ്റി.

നിയന്ത്രണരേഖയിലും ഇന്ത്യൻ പോസ്റ്റുകളിലേക്കും പാക്കിസ്ഥാൻ മോർട്ടാർ ആക്രമണവും വെടിവെപ്പും തുടരുകയാണ്. പാക് പ്രകോപനത്തിന് ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നും സൈനിക വക്താവ് പറഞ്ഞു. കഴിഞ്ഞ എട്ട് മാസത്തിനിടെ മൂവായിരത്തിലധികം തവണയാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വെടിനിർത്തൽ കരാർ ലംഘനമുണ്ടായത്. 17 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വാർഷിക കണക്കാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP