Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടു മിനിറ്റിന്റെ വ്യത്യാസത്തിൽ ഒഴിവായത് വൻ ദുരന്തം; സിഗ്നൽ തകരാറിനെ തുടർന്ന് ഒരേ ട്രാക്കിലൂടെ രണ്ടു ട്രെയിനുകൾ മുഖാമുഖം എത്തിയത് പത്തു കിലോമീറ്റർ അകലെ വരെ; മധുരയിൽ സ്‌റ്റേഷൻ മാസ്റ്റർക്ക് തമിഴ് വശമില്ലാത്ത് കുഴപ്പത്തിന് കാരണമെന്ന് റയിൽവെ

രണ്ടു മിനിറ്റിന്റെ വ്യത്യാസത്തിൽ ഒഴിവായത് വൻ ദുരന്തം; സിഗ്നൽ തകരാറിനെ തുടർന്ന് ഒരേ ട്രാക്കിലൂടെ രണ്ടു ട്രെയിനുകൾ മുഖാമുഖം എത്തിയത് പത്തു കിലോമീറ്റർ അകലെ വരെ; മധുരയിൽ സ്‌റ്റേഷൻ മാസ്റ്റർക്ക് തമിഴ് വശമില്ലാത്ത് കുഴപ്പത്തിന് കാരണമെന്ന് റയിൽവെ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മധുരയിൽ സിഗ്‌നൽ തകരാറിനെ തുടർന്ന് ഒരേ ട്രാക്കിൽ ട്രെയിനുകൾ നേർക്കുനേർ എത്തി. വ്യാഴാഴ്ച തിരുമംഗലം സ്റ്റേഷനിൽ 2 മിനിറ്റ് വ്യത്യാസത്തിലാണു വൻദുരന്തം ഒഴിവായത്.

സ്റ്റേഷൻ മാസ്റ്റർമാരിൽ ഒരാൾക്കു തമിഴ് കാര്യമായി വശമില്ലാത്തതാണു പ്രശ്‌നമായതെന്നു റെയിൽവേ അറിയിച്ചു. തിരുമംഗലം സ്റ്റേഷൻ മാസ്റ്റർ ജയകുമാർ, കല്ലിക്കുടി സ്റ്റേഷൻ മാസ്റ്റർ ഭീം സിങ് മീണ, കൺട്രോളർ മുരുകാനന്ദം എന്നിവരെ സസ്‌പെൻഡ് ചെയ്തു.
ചെങ്കോട്ടയിലേക്കുള്ള ട്രെയിൻ നിർത്തിയിട്ട സമയത്തു തന്നെ ചെങ്കോട്ടയിൽ നിന്നു മധുരയിലേക്കു തിരിച്ച ട്രെയിനും ഇതേ ട്രാക്കിലേക്ക് എത്തുകയായിരുന്നു. ഭീംസിങ്ങിനു തമിഴ് ഭാഷ അൽപമേ അറിയൂ.

ട്രെയിൻ കടത്തിവിടരുത് എന്നു പറഞ്ഞത് കടത്തിവിടണം എന്നാണു മനസ്സിലായത്. സിഗ്‌നൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആശയക്കുഴപ്പം ഒഴിവാക്കാനാണു നേരിട്ട് മൊബൈലിലൂടെ വിവരം കൈമാറിയത്.

സിഗ്‌നൽ പ്രശ്‌നത്തെക്കുറിച്ച് അന്വേഷിക്കാൻ ഗേറ്റ് കീപ്പറെ ജയകുമാർ വിളിച്ചപ്പോഴാണു മധുര ട്രെയിൻ കടന്നുപോയ വിവരം അറിഞ്ഞതും ഉടൻ അപായസന്ദേശം നൽകിയതും.

10 കിലോമീറ്റർ അകലെയാണ് രണ്ട് ട്രെയിനുകൾ ഉണ്ടായിരുന്നത്. രണ്ട് മിനിറ്റ് വ്യത്യാസത്തിലാണ് വൻദുരന്തം ഒഴിവായത്. കൃത്യമായ സിഗ്‌നൽ നൽകുന്നതിൽ തിരുമംഗലം റെയിൽവെ സ്റ്റേഷൻ ഉദ്യോഗസ്ഥർ പരാജയപ്പെട്ടതാണ് സംഭവത്തിന് കാരണമായത്. തിരുമംഗലം, കല്ലിഗുഡി സ്റ്റേഷൻ മാസ്റ്റർമാർ തമ്മിൽ കൃത്യമായ ആശയവിനിമയം നടത്താത്തതും ട്രെയിനുകൾ നേർക്കുനേർ എത്തുന്നതിന് കാരണമായി.

അതേസമയം സംഭവത്തിൽ വിശദീകരണവുമായി ഡിവിഷണൽ റെയിൽവെ മാനേജർ വി ആർ ലെനിൻ രംഗത്തെത്തി. തിരുമംഗലം-കല്ലിഗുഡി സ്റ്റേഷനുകൾക്കിടയിൽ രണ്ട് ലെവൽ ക്രോസിങ് ഉള്ളതിനാൽ കൃത്യമായ സിഗ്‌നലുകൾ ലഭിക്കാതെ ട്രെയിനുകൾ മുന്നോട്ടേടുക്കില്ല. അതിനാൽ അപകട സാധ്യത വളരെ കുറവാണെന്നും ലെനിൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP