Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുൽഗാമിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് ഭീകരർക്ക് കോവിഡ്; ഭീകരരുടെ മൃതദേഹങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്‌കരിക്കുമെന്ന് പൊലീസ്

കുൽഗാമിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് ഭീകരർക്ക് കോവിഡ്; ഭീകരരുടെ മൃതദേഹങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്‌കരിക്കുമെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: കുൽഗാമിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് ഭീകരർക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്‌ച്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അലി ഭായ്-ഹൈദർ, ഹിലാൽ അഹമ്മദ് മാലിക് എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ശ്രീനഗറിലെ സി.ഡി ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. നിയമനടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബാരാമുള്ളയിൽ സംസ്‌കരിക്കുമെന്ന് കശ്മീർ പൊലീസ് പറഞ്ഞു.

അലി ഭായ്-ഹൈദർ, ഹിലാൽ അഹമ്മദ് മാലിക് എന്നിവരാണ് ശനിയാഴ്ച വൈകുന്നേരം കുൽഗാമിൽ സുരക്ഷാസൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇവരുടെ സ്രവസാംപിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. മൃതദേഹങ്ങൾ കുടുംബത്തിന് കൈമാറണണെന്നാണ് ചട്ടമെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന ഭീകരവാദികളുടെ മൃതദേഹങ്ങൾ പൊലീസ് മേൽനോട്ടത്തിലാണ് സംസ്‌കരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP