Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ലഡാക്കിൽ ഇന്ത്യക്ക് കരുത്തായി എച്ച്.എ.എല്ലിന്റെ യുദ്ധവിമാനങ്ങൾ; ഇന്ത്യൻ നിർമ്മിത ഹെലികോപ്റ്ററുകൾ പോർമുഖത്ത് ഇറക്കിയത് കരസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്;ഒട്ടേറെ സവിശേഷതകളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) നിർമ്മിച്ച രണ്ട് ലഘു യുദ്ധ ഹെലികോപ്റ്ററുകൾ (എൽ.സി.എച്ച് - ലൈറ്റ് കോംപാക്ട് ഹെലികോപ്റ്റർ) ലഡാക്കിൽ വിന്യസിച്ചു. സംഘർഷം നിലനിൽക്കുന്ന ചൈനാ അതിത്തിയിൽ വ്യോമസേനക്ക് പിന്തുണയുമായിട്ടാണ് വിന്യാസമെന്ന് എച്ച്എൽഎൽ അറിയിച്ചു.

'ആത്മ നിർഭർ ഭാരതത്തിൽ എച്ച്എഎല്ലിന്റെ നിർണായക പങ്ക് പ്രതിഫലിപ്പിക്കുന്ന, ഇന്ത്യൻ സായുധ സേനയുടെ പ്രത്യേകവും സവിശേഷവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എച്ച്എഎൽ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ച ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ആക്രമണ ഹെലികോപ്റ്ററാണിത്' എച്ച്.എ.എൽ ചെയർമാൻ ആർ.മാധവൻ പറഞ്ഞു.

Stories you may Like

ആത്മനിർഭർ ഭാരത്തിന്റെ ഭാഗമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിരോധ മേഖലയിൽ 101 വസ്തുക്കളുടെ ഇറക്കുമതി ഇല്ലാതാക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.

ഈ വർഷം അവസാനത്തോടെ 15 ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററുകൾക്ക് കേന്ദ്ര സർക്കാരിൽ നിന്ന് ഓർഡർ ലഭിക്കുമെന്നാണ് എച്ച്.എ.എൽ പ്രതീക്ഷിക്കുന്നത്. വ്യോമസേനയ്ക്ക് 10 ഉം കരസേനയ്ക്ക് അഞ്ചും കോപ്റ്ററുകളാണ് നിർമ്മിക്കുക. വ്യോമസേനയ്ക്കും കരസേനയ്ക്കുമായി 160 എൽ.സി.എച്ചുകളുടെ ആവശ്യമുണ്ടെന്നാണ് കരുതുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP