Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മതപരമായ ആഘോഷത്തിനിടെ തീ പിടിച്ചത് പടക്കങ്ങൾ സൂക്ഷിച്ച വാഹനത്തിന്; പഞ്ചാബിലെ സ്‌ഫോടനത്തിൽ പതിനഞ്ചോളം പേർ മരിച്ചിട്ടുണ്ടെന്ന് ദൃക്‌സാക്ഷികൾ

മതപരമായ ആഘോഷത്തിനിടെ തീ പിടിച്ചത് പടക്കങ്ങൾ സൂക്ഷിച്ച വാഹനത്തിന്; പഞ്ചാബിലെ സ്‌ഫോടനത്തിൽ പതിനഞ്ചോളം പേർ മരിച്ചിട്ടുണ്ടെന്ന് ദൃക്‌സാക്ഷികൾ

മറുനാടൻ മലയാളി ബ്യൂറോ

അമൃത്സർ: പഞ്ചാബിലെ തരൺ തരണിൽ സ്ഫോടനത്തിൽ 15 പേർ മരിച്ചിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികൾ. രണ്ടുപേരുടെ മരണമാണ് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദൽക്കേ ഗ്രാമത്തിനു സമീപം ശനിയാഴ്ച വൈകിട്ട് 4.30നാണ് സംഭവം. മതപരമായ ഘോഷയാത്രക്കിടെ പടക്കങ്ങൾ സൂക്ഷിച്ച വാഹനത്തിന് തീപിടിച്ചാണ് അപകടം.

പഹുവിന്ദ് ഗ്രാമത്തിലെ ബാബാ ദീപ് സിങ് ഗുരുദ്വാരയിൽ നിന്നാരംഭിച്ച ഘോഷയാത്ര ചബ്ബ ഗ്രാമത്തിലെ തഹ്ല സാഹിബ് ഗുരുദ്വാരയിലേക്കാണ് പുറപ്പെട്ടത്. ഇതിനിടെ ഘോഷയാത്ര ദൽക്കേയിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. പടക്കം സംഭരിച്ച വണ്ടിയിൽ ഏഴോളം യുവാക്കൾ ഉണ്ടായിരുന്നു.

പടക്കം പൊട്ടിക്കുന്നതിനിടെ വാഹനത്തിൽ സൂക്ഷിച്ച സ്ഫോടകവസ്തുക്കളിലേക്ക് തീപടരുകയും പൊട്ടിത്തെറിക്കുകയുമായിരുന്നെന്ന് തരൺ തരൺ എസ്എസ്‌പി ധ്രുവ് ധാഹിയ പറഞ്ഞു. 15ഓളം പേർ മരിച്ചിട്ടുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP