Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ഷേത്രനിർമ്മാണത്തെച്ചൊല്ലി തർക്കം; രണ്ടുപേർ വെട്ടേറ്റ് മരിച്ചു; സംഭവം കർണാടകയിലെ തുമകുരുവിൽ

ക്ഷേത്രനിർമ്മാണത്തെച്ചൊല്ലി തർക്കം; രണ്ടുപേർ വെട്ടേറ്റ് മരിച്ചു; സംഭവം കർണാടകയിലെ തുമകുരുവിൽ

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: ക്ഷേത്രം നിർമ്മിക്കുന്നത് സംബന്ധിച്ച് രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ രണ്ടുപേർ വെട്ടേറ്റ് മരിച്ചു. മിദിഗേശി സ്വദേശികളായ ശിൽപ (38), ബന്ധു രാമാഞ്ജിനപ്പ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റൊരു ബന്ധുവിനും വെട്ടേറ്റു. കർണാടകയിലെ തുമകുരുവിലാണ് സംഭവം. ഗ്രാമത്തിൽ ഗണേശക്ഷേത്രം നിർമ്മിക്കുന്നതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഗണേശക്ഷേത്രം സ്ഥാപിക്കാൻ രണ്ടുവർഷം മുമ്പ് ഗ്രാമവാസികൾ തീരുമാനിച്ചിരുന്നു. എന്നാൽ, ശ്രീധർ ഗുപ്തയെന്നയാൾ സ്ഥലം തന്റേതാണെന്നും പഞ്ചായത്തിന്റേതല്ലെന്നും വാദിച്ച് രംഗത്തെത്തി. ഇതോടെ ശിൽപയും ബന്ധുക്കളും കോടതിയെ സമീപിച്ചു. രണ്ടുമാസം മുമ്പാണ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ശ്രീധർ ഗുപ്തക്കല്ലെന്ന് വ്യക്തമാക്കി കോടതിവിധി വന്നത്. തുടർന്ന് പ്രദേശവാസികൾ ക്ഷേത്രം നിർമ്മിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ തുടങ്ങി.

എന്നാൽ, വീണ്ടും തർക്കമുന്നയിച്ച് ശ്രീധർ ഗുപ്ത രംഗത്തെത്തുകയായിരുന്നു. ഒരുവിഭാഗം ആളുകൾ ഇയാൾക്കൊപ്പം നിലയുറപ്പിച്ചതോടെ പ്രദേശത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷവുമുണ്ടായി. കഴിഞ്ഞദിവസം രാത്രിയാണ് ശിൽപക്കും രാമാഞ്ജിനപ്പയ്ക്കും ബന്ധുവിനും വെട്ടേറ്റത്. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗസംഘം വീടിനുമുന്നിൽ നിൽക്കുകയായിരുന്ന ഇവരെ വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു.

ശബ്ദം കേട്ടെത്തിയ സമീപവാസികൾ മൂന്നുപേരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. സംഭവത്തിൽ ശ്രീധർ ഗുപ്തയെ ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP